ഒരു സ്ത്രീയെ ഒരാൾ കേറിപിടിച്ചാൽ,തോണ്ടിയാൽ അയാളുടെ ലിംഗം കാണിച്ചാൽ പോലും മാനസികരോ​ഗിയാണ് വിട്ടുകള എന്ന് പറഞ്ഞ് ചിലർ വരും

സ്ത്രീകൾക്കെതിരെ പൊതുസ്ഥലങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ചാൽ സാരമില്ല. സുഖമില്ലാത്ത ആളാകാനേ ചാൻസ് ഉള്ളു. വിട്ടുകള എന്ന് പറഞ്ഞ് കണ്ണടക്കുന്ന ചിലരുണ്ട്.പെണ്ണിനെ കയറിപ്പിടിച്ചവനെ മാനസിക രോഗിയാക്കി വെറുതെ വിടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.ഇതിനെതിരെ രൂക്ഷമായി പ്രതികരി്കുകയാണ് ഡോ വീണ.

കുറിപ്പിങ്ങനെ,

ബസ്സിൽ ഒരു സ്ത്രീയെ ഒരാൾ കേറിപിടിച്ചാൽ/തോണ്ടിയാൽ.. എന്തിന് അയാളുടെ ലിംഗം കാണിച്ചാൽ പോലും കൂടെയുള്ള സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ, കംപ്ലയിന്റ് ചെയ്യാൻ പോകുമ്പോ പോലീസ് ഉൾപ്പെടെ പറയുന്നത് കേട്ടിട്ടില്ലേ? “സാരമില്ല. സുഖമില്ലാത്ത ആളാകാനേ ചാൻസ് ഉള്ളു. വിട്ടുകള” യേത്??????? ഒരു സ്ത്രീ പൊട്ടിച്ചിരിച്ചാൽപോലും വട്ടാണ് എന്ന് ഈസി ആയി പറയുന്ന, മനസികരോഗത്തെ കളിയാക്കുന്നതരം കൊടുംവിഷം വമിപ്പിക്കുന്ന സമൂഹം ആണെന്ന് മറക്കരുത് കേട്ടോ.

ഇത്തരം സാഹചര്യങ്ങളിൽ മറന്നുപോകരുതാത്ത ഒരു കാര്യമേ ഉള്ളൂ. അതിക്രമി മാനസികരോഗി ആണെന്ന ഗ്യാസ്/ഗസ് വർക്ക്‌ ചെയ്യേണ്ടത് പ്രസ്തുതവിഷയത്തിൽ expert അല്ലാത്ത ആളുകൾ, അതായത്
പോലീസ് ഉൾപ്പെടെ ഉള്ള സാധാരണക്കാർ അല്ല .

It should be very specific. കേസ് രജിസ്റ്റർ ചെയ്യപ്പെടണം. മാനസികരോഗി ആണെന്ന സംശയം പോലീസിനുണ്ടെങ്കിൽ അത് കോടതിയിൽ പറയണം. അത്തരം സംശയം പ്രകടിപ്പിച്ചവരെ സാക്ഷി പറയാൻ എത്തിക്കണം. (അതിക്രമം നടന്നപ്പോൾ ഇത്രയും ഉത്തരവാദിത്തപ്പെട്ട കമന്റടിക്കാൻ നിന്നവർക്ക് ഒന്നുകൂടെ ഉത്തരവാദിത്തം തെളിയിക്കാൻ ഉള്ള അവസരം കൊടുക്കണം)എന്നിട്ട് മെഡിക്കൽ ബോർഡ് കൂടി, കോടതി തീരുമാനിക്കട്ടെ അയാൾക്ക് ശിക്ഷയിൽ നിന്ന് പുറത്ത് നിൽക്കാൻ പാകത്തിനുള്ള മാനസികരോഗം ഉണ്ടോ ഇല്ലയോ എന്നത്. Adding, എല്ലാ മാനസികരോഗങ്ങളും ശിക്ഷയിൽ നിന്ന് ഇളവ് കിട്ടാൻ പാകത്തിനുള്ളതല്ലാ. Thats all.