കണ്ണിൽ മുളക് തേച്ചത് കാഴ്ച്ചശക്തിയെ ബാധിച്ചു,രജിത്ത് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങി മോഡൽ രേഷ്മ രാജൻ

വൻ ജനപ്രീതി നേടിയ റിയാലിറ്റി ഷോയായിരുന്നു ബി​ഗ് ബോസ്.സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായ സംഭവമായിരുന്നു ഡോക്ടർ രജിത് കുമാർ സഹമത്സരാർഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്.സംഭവത്തെ തുടർന്ന് ഡോക്ടറെ ഹൗസിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.എന്നാൽ ഇതോടെ രേഷ്മക്ക് വൻ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്

പിന്നീട് രേഷ്മയും പുറത്തായിരുന്നു,എന്നാൽ ബി​ഗ്ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത് കുമാർ നടത്തുന്ന ശാരീരിക മാനസിക പീഡനങ്ങളിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് രേഷ്മ രാജൻ.അതേസമയം ഷോയിലൂടെ പേരെടുത്ത് കരിയർ ബിൽഡ് ചെയ്യണമെന്നൊക്കെ ആഗ്രഹിച്ചാണ് ഷോയിൽ പങ്കെടുക്കാനെത്തിയത്.എന്നാൽ രജിത്തിനെ പുറത്താക്കിയവൾ,കണ്ണിൽ മുളക് തേച്ചവൾ,പോക്ക് കേസ് എന്നിങ്ങനെയുള്ള പേരുകളായിരുന്നു താരത്തിന് കിട്ടിയത്വില്ലത്തി എന്ന നെഗറ്റീവ് പരിവേഷം.അതിനി എത്ര കാലം കഴിഞ്ഞാലും പോവണമെന്നില്ല.എന്നാൽ എന്നെ ശാരീരികിമായി,മാനസികമായി ഉപദ്രവിച്ച രജിത്തിന് അയ്യോ പാവം ഇമേജ് നൽകി അയാളുടെ ഫാൻസ് എല്ലാത്തിനേയും നിസ്സാരമാക്കുകയാണെന്ന് രേഷ്മ പറയുന്നു.

2020മാർച്ച്‌ 9നാണ് എന്റെ കണ്ണുകളിൽ രജിത് കുമാർ പച്ചമുളക് തേക്കുന്നത്.തൊട്ടടുത്ത ദിവസം മാർച്ച്‌ 10ന് അത് ടെലികാസ്റ്റ് ചെയ്തിരുന്നു.അതിന് മുൻപുള്ള ദിവസങ്ങളിൽ ഷോയ്ക്കിടയിൽ വെച്ചു തന്നെ,എന്റെ കണ്ണുകൾക്ക് മാരകമായ കൻജക്ടിവൈറ്റിസ് ബാധിച്ച്‌ ചികിത്സയിലായിരുന്നതാണ്.ഫെബ്രുവരി 4ന് കണ്ണുകൾക്ക് അണുബാധ ഏറ്റതിനെ തുടർന്ന് ഷോയിൽ നിന്നും താത്കാലികമായി പുറത്താക്കി ചികിത്സയ്ക്കായി ഹോട്ടലിലേക്ക് മാറ്റിയിരുന്നു.ചികിത്സ പൂർത്തീകരിക്കാൻ കാലതാമസം വരുന്ന സാഹചര്യത്തിൽ ഫെബ്രുവരി 11ന് എന്നെ വീട്ടിലേയ്ക്കും എത്തിച്ചിരുന്നു,അങ്ങനെ മൂന്നാഴ്ചയിലധികം കണ്ണുകൾ തുറക്കാൻ പോലും സാധിക്കാതെ,നരകതുല്യമായ അവസ്ഥയിൽ ഞാൻ ചികിത്സയിലായിരുന്നു.ഒടുവിൽ,ഭാഗികമായി കണ്ണുകൾ സുഖപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി 29ന് ഞാൻ ഷോയിൽ തിരിച്ചെത്തിയത്

എന്റെ കണ്ണിനേറ്റ അണുബാധയിൽ നിന്നും പൂർണ്ണമായും മുക്തയായില്ലെന്നും,കണ്ണിപ്പോൾ വളരെ സെൻസിറ്റീവാണെന്നും,ചികിത്സ തുടരുന്നുവെന്നും ഞാൻ രജിത് കുമാറിനോട് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് എന്റെ കണ്ണുകളിലേക്ക് പച്ചമുളക് പൊട്ടിച്ച്‌ തേക്കുന്നത്.ഈ സംഭവങ്ങളെ തുടർന്ന് എന്റെ കണ്ണിന്റെ കോർണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്‌ച്ചശക്തിയെ ബാധിച്ചിട്ടുണ്ട്.ഇതെല്ലാം കണ്ടുകൊണ്ട് ഇനി പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും രേഷ്മ പറഞ്ഞു