വൈദ്യുതി നിരക്ക് 15–50 പൈസ കൂടുന്നൂ

പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഇന്നു 2.30 ന് പ്രഖ്യാപിക്കുന്നതാണ്. ഗാർഹിക നിരക്കിൽ യൂണിറ്റിന് 15 മുതൽ 50 പൈസ വരെ കൂടുമെന്നാണു അറിയാന്‍ സാധിക്കുന്നത്. യൂണിറ്റിന് ശരാശരി 70 പൈസ വർധനയാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈ ടെൻഷൻ (എച്ച്ടി), എക്സ്ട്രാ ഹൈ ടെൻഷൻ (ഇഎച്ച്ടി) വ്യവസായങ്ങളുടെയും വാണിജ്യ ഉപയോക്താക്കളുടെയും നിരക്കുകളും വർധിപ്പിക്കണമെന്നു ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക്, അധിക വൈദ്യുതിക്ക് അധിക നിരക്ക് എന്ന നിലവിലുള്ള സ്ലാബ് സംവിധാനം തുടരും.

5 വർഷത്തേക്കുള്ള വർധന കമ്മിഷൻ പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് മൂന്നാഴ്ചയ്ക്കകം വിരമിക്കുന്ന സാഹചര്യത്തിൽ, ഒരു വർഷത്തേക്കുള്ള വർധനയാണ് ഉണ്ടാവുക.