അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും, ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറന് ബംഗാള് ഉള്‍ക്കടലില്‍ ഉണ്ടായിരുന്ന തീവ്ര ന്യൂനമര്‍ദ്ദമാണ് പടിഞ്ഞാറു വടക്കു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ചത്.

പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് 24 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തെക്കു പടിഞ്ഞാറന്‍ ബംഗാള് ഉള്‍ക്കടലില്‍ ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വടക്കു ദിശയില്‍ സഞ്ചരിച്ച് ആന്ധ്രപ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് നെലൂറിനും മട്ടലിപട്ടണത്തിനും ഇടയില്‍ ചൊവ്വാഴ്ച രാവിലെ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാനസ്ഥ വകുപ്പ് അറിയിച്ചു.