ഉത്രയെ പാമ്പു കൊത്തി എന്നറിഞ്ഞിട്ടും അവള്‍ക് വേദനിചിട്ടും, അവള്‍ക് മരണം സംഭവിക്കും എന്നറിഞ്ഞിട്ടും അതെല്ലാം കണ്ടു കൂടെ കിടന്ന ഭര്‍ത്താവ്, എല്ലാം അവന്റെ പ്ലാന്‍ പ്രകാരം

ഉത്രയുടെ മരണം കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കേട്ടു കേള്‍വിപോലുമില്ലാതെ സംഭവമാണ് ഉണ്ടായത്. ഭാര്യയുടെ സ്വത്ത് സ്വന്തമാക്കാന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്‍ത്താവ് കൊലപ്പെടുത്തുകയാണ് ചെയ്തത്. സംഭവത്തില്‍ ഉത്തരയുടെ ഭര്‍ത്താവ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തെ കുറിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രേഷ്മ ജോയ് ആര്‍ജെ എന്ന യുവതി ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ച ആകുന്നത്. വിവാഹം ബന്ധം വേര്‍പെടുത്തി എന്നു പറയുന്നതില്‍ ആണോ അതോ എന്റെ മകള്‍/ മകന്‍ വിവാഹത്തിന് ശേഷം മരിച്ചു എന്നു പറയുന്നതാണോ നിങ്ങള്‍ക്ക് അഭിമാനം?- രേഷ്മ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഇന്ന് ഇതു എഴുതണം എന്നു തോന്നി. കാരണം നാളെ ഒരുപെണ്‍കുട്ടി പോലും ഈ വഴി വരാന്‍ പാടില്ല.. ഒരു മാതാപിതാക്കളും അറച്ചു നില്‍ക്കാന്‍ പാടില്ല ഈ നിമിഷം എന്നു തോന്നി. ഉത്രയില്‍ നിന്നു തുടങ്ങാം, ആദ്യമായി പാമ്പു കടിയേറ്റ് 3മണിക്കൂര്‍ കഴിഞ്ഞിട്ടും ആശുപത്രിയില്‍ എതിക്കാതേ ആയുസ്സിന്റെ ബലം കൊണ്ട് രണ്ടാം ജന്മം നേടിയവള്‍ ഉത്ര. അവളെ പാമ്പു കൊത്തി എന്നറിഞ്ഞിട്ടും അവള്‍ക് വേദനിചിട്ടും, അവള്‍ക് മരണം സംഭവിക്കും എന്നറിഞ്ഞിട്ടും അതെല്ലാം കണ്ടു കൂടെ കിടന്നതോ സ്വന്തം ഭര്‍ത്താവും.ഒക്കെ അവന്റെ പ്ലാന്‍ പ്രകാരം നടന്നു. രണ്ടാമതും വിഭലമായ ശ്രമത്തില്‍ ഊര്‍ജവും ആവേശവും കൊണ്ട് അവളെ വിഷപാമ്പിന് മുന്‍പില്‍ ഇട്ടു കൊടുത്തതും അതേ ഭര്‍ത്താവ്. പക്ഷെ ഇക്കൊല്ലം ഭാഗ്യ ദേവത കൈ വെടിഞ്ഞു. അവള്‍ യാത്രയായി. സ്വാഭാവികമായും അവള്‍ ആ കുടുംബത്തില്‍ നേരിട്ട് ഇരുന്നത് ചില്ലറ പ്രശ്‌നങ്ങള്‍ ആയിരുന്നില്ല എന്നു അറിയുന്ന മാതാപിതാക്കള്‍ . എല്ലാവരോടും ഒന്നു ചോദിക്കട്ടെ.

മകള്‍ ഡിവോഴ്‌സ് ആയി എന്നു പറയുന്നതിനേക്കാള്‍ അഭിമാനം ആണോ ആ മകള്‍ ജീവനോടെ ഇല്ല എന്നു പറയുന്നത്? ഇനി എന്നിലേക് വരാം ഞാന്‍ രേഷ്മ. രേഷ്മജോയ്. അച്ഛനും അമ്മയ്ക്കും ഏക മകള്‍.അപ്പോള്‍ പിന്ന സ്!നേഹവും കരുതലും എന്തായിരുന്നു എന്നു പറയണ്ടല്ലോ.. എന്റെ ജീവത്തിലെ എനിക് ഒരിക്കലും ഓര്‍ക്കാന്‍ കഴിയാത്ത ഞാന്‍ വെറുക്കുന്ന ഒരു അധ്യായം തന്നെയാണ് നിങ്ങള്‍ക് മുമ്പില്‍ തുറക്കുന്നത് കാരണം നമ്മുടെ ജീവനേക്കാള്‍ വലുതല്ല ഒന്നും എന്നു ഇനിയും മനസിലാക്കാത്തവര്‍ ഇതു വായിക്കുക.. ഒന്നു ചിന്തിക്കുക… 19മത്തെ വയസു കഴിഞ്ഞു എല്ലാ പെണ്കുട്ടികളെയും പോലെ ഒരുപാട് സ്വപ്നങ്ങള്‍ കണ്ടാണ് ഞാനും ഒരു കുടുംബ ജീവിതത്തിലേക്കു കടന്നു ചെന്നത് അതും 3വര്‍ഷം സുഹൃത്തും ഇഷ്ടപെട്ടവനും എന്നെക്കാള്‍ 11 വയസ് മൂത്തത് കൂടെ ആയ ഒരാള്‍ ..

 

അച്ഛനും അമ്മയ്ക്കും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒട്ടും യോജിപ് ഇല്ലാതിരുന്ന ഒരാള്‍. എന്റെ ഇഷ്ടത്തിന് മാത്രം ഞാന്‍ അയാള്‍ എന്റെ ജീവിതത്തില്‍ വേണമെന്ന് ആഗ്രഹിച്ചു. മനസില്ല മനസോടെ വീട്ടുകാര്‍ കൂടെ നിന്നു.എന്നിട് കൂടെ ആ ജീവിതത്തിന്റെ ആയുസ് വെറും12 മാസങ്ങള്‍ ആയിരുന്നു. പ്രായത്തിന്റെ പക്കൊത്ത ഇല്ലാത്ത ഒരു പൊട്ടി പെണ്ണിനെ പറ്റിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു.101 പവനും കാറും കോടി യ്ക് അടുത്ത് വിലവരുന്ന വസ്തുവകകളും ഒക്കെ ഉണ്ടായിരുന്നു എനിക്കൊപ്പം. പക്ഷെഅതൊക്കെ എന്നെക്കാള്‍ വിലപ്പെട്ടതാണ് എന്ന തിരിച്ചറിവും ..ഇഷ്ടപെട്ടെങ്കിലും ഒരിക്കലും മാനസികമായി ഒതുപോകാന്‍ പറ്റാത്ത രണ്ടു വ്യക്തികളും ആയിരുന്നു ഞങ്ങള്‍.കൂടുതല്‍ ഡീറ്റൈല്‍ ആക്കാന്‍ ഒട്ടും മനസ് അനുവധിക്കുന്നില്ല..

അയാള്‍ക്കും ഇന്നൊരു കുടുംബം ഉണ്ട് അതിനെ ഞാന്‍ മാനിക്കുന്നു. മനസമാധാനം എന്ന ഒരു സാധനം ഞാന്‍ ആ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല..കരഞ്ഞു തളര്‍ന്നു ഉറങ്ങാത്ത രാത്രികളും ചുരുക്കം.. ആശുപത്രി വാസവും ഒട്ടും പുറകില്‍ അല്ല. ജീവിതം ഇതുവരെ ജീവിച്ചത് അല്ല. ഇനിയുള്ളതാണ്ഞാന്‍ കാണാത്തതാണ് അറിയാത്തതാണ്. എന്റെ ജീവിതം നശിപ്പിക്കാന്‍ ഞാന്‍ തയാര്‍ അല്ലായിരുന്നു.. എന്തോ ഭാഗ്യത്തിന് ആ തീരുമാനം മനസില്‍ വന്നു. അങ്ങനെ അടിയും വാങ്ങി തെറിയും കേട്ട് നിന്ന വേഷത്തില്‍ അച്ഛനൊപ്പം ഞാന്‍ പടിയിറങ്ങി.. ആ നിമിഷം എന്റെ ജീവിതം തുടങ്ങുക ആയിരുന്നു. പക്ഷെ എല്ലാംഅവസ്‌നിപ്പിക്കുമ്പോളും ഒന്നുമാത്രം എന്റെ ഉള്ളുവേദനിപ്പിച്ചു.. എന്റെ പ്രണയം.എന്റെ ഭര്‍ത്താവ്. അയാള്‍ക്ക് എന്റെ മനസില്‍ ഉള്ള സ്ഥാനം …അതു എന്നെ വേട്ടയാടാന്‍ തുടങ്ങി.

വീട്ടില്‍ വന്നതു മുതല്‍ എന്റെ അവസ്ഥ വല്ലാത്ത ഒരു ലെവലില്‍ ആയിരുന്നു.അച്ഛന്റെ ആരോഗ്യം നശിക്കാന്‍ തുടങ്ങി .അമ്മയ്ക് അസുഖങ്ങള്‍ വന്നു ..അച്ഛന്റെ ജോലി സംബന്ധമായി 66 ലക്ഷം രൂപയക് അടുത്ത് കടം വന്നു ..3മാസത്തോളം ഞാന്‍ ഒരു കോമ സ്റ്റേജ് പോലെ വീട്ടില്‍… ചലിക്കാനും ചിന്തിക്കാനും കഴിയാത്ത അവസ്ഥ ..ഉള്ളു മുഴുവന്‍ അയാള്‍ തന്നെ ..അയാളെ പിരിയാന്‍ മനസു അനുവധിക്കുന്നില്ല …മാസങ്ങള്‍ കടന്നു . ഞാന്‍ depresssion സ്റ്റേജിലേക് പോകുന്നു .. അച്ഛന്റെ ആരോഗ്യവും അമ്മയില്‍ അന്ന് കണ്ടെത്തിയ synovial sacrcoma എന്ന കാന്‍സര്‍ രോഗവും ആണ് വീണ്ടും ഉയിത്തു എഴുന്നേല്‍ക്കാന്‍ പ്രചോദനം നല്‍കിയത്

പിന്നീട് സര്‍വ വ്യക്തികളെയും ഞാന്‍ സംശയത്തിന്റെ നിഴലില്‍ കാണാന്‍ തുടങ്ങി ..ഭയം ആയിരുന്നു പിന്നീട് അങ്ങോട് ബസില്‍ ഒറ്റയ്ക് പോകാന്‍ ,സ്പീഡില്‍ വണ്ടി ഓടിക്കുന്നത്,കാരണമായാള്‍ എന്നെ അത്ര സ്പീഡില്‍ കാറില്‍ ഇരുത്തിയാണ് വഴക് ഉണ്ടാകുമ്പോള്‍ ഡ്രൈവ് ചെയ്യര്‍ ..അയാളുടെ വീട്ടില്‍ നിന്ന് കിട്ടിയതോകെ എന്നെ പേടിപ്പിക്കാനും ശാരീരികമായി തളര്‍ത്താനും തുടങ്ങി …ആരെങ്കിലും ഒന്നു നോക്കിയാല്‍ എന്നെ കുറിച്ച ആകുമോ എന്നുള്ള ഭയം ..ഇരുട്ട് ഭയം ..ദേഷിക്കുന്നത് ഭയം .ഉറക്കെ ബഹളം വയ്ക്കുന്നത് ഭയം ..ആണ്കുട്ടികളോട് കൂടുതല്‍ സംസാരിക്കാന്‍ ഭയം ..എല്ലാവരെയും വിശ്വസിക്കാന്‍ ഭയം..അങ്ങനെ കുടിക്കുന്ന വെള്ളം പോലും ഭയന്നു പേടിച്ചു ഇറക്കിയ നാളുകള്‍ ..

അച്ഛനും അമ്മയ്ക്കും വേണ്ടി തന്നെ ആണ് പിന്നെ ഉള്ള ജീവിതം ..എന്നേകാണാതെ പരസ്പരം രണ്ട് പേരും മുഖം നോക്കി കരയുന്നത് ആണ് പതിവ് എന്റെ ജീവിതം ഓര്‍ത്തു ..കാരണം അച്ഛന്‍ നാട്ടുകാരെ വീട്ടുകാരെ ബന്ധുക്കളെ ഒക്കെ ഫേസ് ചെയ്യാന്‍ മടിച്ചു .. ഒരു function ഉം പോകുല്ല .ആള് കൂടുന്നിടത് പോകുല.. വീട്ടില്‍ തന്നെ മിക്കദിവസവും …ശെരിക്കും ഞങ്ങള്‍ മൂന്നാളും കടന്നുപോയത് ഒട്ടും പരിചയമില്ലാത്ത വഴികളിലൂടെ ആയിരുന്നു. എന്നാല്‍ ഇതൊക്കെ സഹിച്ചിട്ടും എനിക്കൊപ്പം എന്റെ ഫാമിലി ഉണ്ടായിരുന്നു ..എന്റെ വേദനകളില്‍ എന്റെ സന്തോഷങ്ങളില്‍ എന്റെ എല്ലാം അവര്‍ ആയിരുന്നു ..അതിനാല്‍ ഒരുപാട് കൗന്‍സ്‌ലിംഗ്, എന്റെ ജോലി , യോഗ ക്ലാസ്സുകളിലൂടെ ഒക്കെ എനിക് എന്റെ മൈന്‍ഡ് ഒരു പരിധിവരെ കണ്ട്രോള്‍ ചെയ്യാന്‍ കഴിഞ്ഞു.

ഒരുതരം പ്രാന്ത് ആയിരുന്നു എനിക് ..എല്ല മേഖലയിലും ഞാന്‍ ജോലി ചെയ്തു ഫുള്‍ സമയവും ബിസി അകാന്‍ മനസ് പാകപ്പെട്ടു..കാരണം ഒരു മിനിറ്റു കിട്ടിയാല്‍ മനസ് വീണ്ടും പഴത്തിലേക് ഓടിപോകും …ഒരു student counselor ആയി ജോലിക് കയറിയ ഞാന്‍ പിന്നീട് സീനിയര്‍ counselor ആയി ബിസിനസ്സ് development manager, ആയി ,Aviation Airport management Air Hostess Training colleges സില്‍. അതിന്റെ ഇടയില്‍ കിട്ടുന്ന സമയം ചെയ്യാവുന്ന കോഴ്‌സുകള്‍ ..പിന്നീട് motivation ക്ലാസ്സുകള്‍ ,personaltiy development class കള്‍ ഒക്കെ എടുക്കാന്‍ തുടങ്ങി .. ഇതൊക്കെ എന്നെ ഫോം ചെയ്യാന്‍ വേണ്ടി ആയിരുന്നു എന്ന് മാത്രം ..

 

5 കൊല്ലം എന്റെ പാസ്‌റ് എന്നെ വേട്ടയാടി ഒരു ജീവിതത്തെ കുറിച്ച് പോലും ചിന്തിക്കാന്‍ പറ്റാത്ത വിധം എന്നെ കാര്‍ന്നു തന്നിരുന്നു ..എന്നാല്‍ കുടുംബമാണ് അച്ഛനും അമ്മയുമാണ് ഏറ്റവും അധികം എന്നെ താങ്ങി നിര്‍ത്തിയത് . അവര്ക് എന്നെ ജീവനോടെ വേണമായിരുന്നു ..അതിന് അവര്‍ ഒപ്പം നിന്നു. ഒന്നേ പറയാനുള്ളു.. ജീവിതം കുറച്ചേ ഉള്ളു.. ആയുസ് എന്നു പറയുന്നത് വയസില്‍ അല്ല ഇരിക്കുന്നത്.. ഏതു നിമിഷവും പൊട്ടി പോകാവുന്ന ഒരു നീര്‍ കുമിളയുടെ ആയുസ് മാത്രമേ മനുഷ്യ ജീവിതത്തിനു ഉള്ളു.. അതു കലഹിച്ചു തമ്മില്‍ തല്ലി, കൊന്നും കൊലവിളിച്ചും തീര്‍ക്കാതെ ഇഷ്ടമുള്ള രീതിയില്‍ ജീവിച്ചു തീര്‍ക്കുക.

അന്നെന്റെ അച്ഛന്‍ നാടിന്റെയും നാട്ടുകാരുടെയും വാക്കും മനസും നിറയ്ക്കാന്‍ നിന്നിരുന്നു എങ്കില്‍ ഞാന്‍ ഒരു മുഴം കയറില്‍ സ്വയം തീര്‍ന്നേനെ.
പിന്നീട് ഞാന്‍ എന്റെ വീട്ടുകാരുടെ വാക്ക് കേട്ടു.. എന്നെ അറിയുന്ന ഞാന്‍ അറിയുന്ന ഒരാള്‍ എന്റെ എല്ലാ സാഹചര്യവും മനസിലാക്കി എന്റെ ജീവിതത്തിലേക്കു വന്നു.. രണ്ടാം കെട്ടുകാരി എന്ന വാക്ക് അപമാനം ആയിരുന്നു.എന്നാല്‍ എന്നെയും എന്റെ വീട്ടുകാരെയും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരാള്‍ എന്റെ പങ്കാളി ആയി. എന്റെ ഓരോ നിമിഷവും ഓരോ സ്പന്ദനവും മനസിലാക്കി എനിക്കൊപ്പം നില്‍ക്കുന്ന, എന്റെ സുഖത്തിലും ദുഖത്തിലും ഒപ്പം നിക്കുന്ന, എന്നെ ഞാനാക്കി മാറ്റിയ, എന്റെ ഭയങ്ങളെ ഇല്ലാതാക്കി മാറ്റിയ, എനിക്കു ഞാന്‍ സ്വപ്നം കണ്ട ജീവിതം നല്‍കിയ ആ വ്യക്തിയെ അല്ലെ ശെരിക്കും ഞാന്‍ ജീവിത പങ്കാളി എന്നു വിളിക്കണ്ടത്.

ഒരു മരുമകന്‍ മറ്റുള്ളവരുടെ മുന്‍പില്‍ തല കുനിപ്പിച്ചു എങ്കില്‍.. ഈ മരുമകന്‍ അഭിമാനമാണ് എന്റെ മാതാപിതാക്കള്‍ക്കു അവര്‍ ഹാപ്പി ആണ് ഞങ്ങളുടെ ജീവിതം കൊണ്ട്. സന്തോഷം കൊണ്ട്. ഇന്ന് പുറത്തിറങ്ങും എല്ലാവരോടും സംസാരിക്കും, പൊതുവേദികളില്‍ ആരേലും ചോദിച്ചാല്‍ ഞങ്ങളെ പറ്റി പറയാന്‍ തന്നെ ഉത്സാഹം ആണ്. ഇന്ന് ഞാന്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ വേദനകളെയും അതു നല്‍കിയവരെയും സ്മരിക്കുന്നു കാരണം അവ നല്‍കിയ അഗാധമായ മുറിവുകള്‍ ആണ് ഇന്നെന്റെ ബലം. നാട്ടുകാരോ, ജ്യോല്‍സ്യനോ ബന്ധുക്കളോ ഒന്നുമല്ല നമ്മുടെ ജീവിതം തീരുമാനികേണ്ടത് നമ്മള്‍ തന്നെയാണ്. ജീവിതം ആണ് ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവും അതിലൊക്കെ ഒപ്പം നിക്കുന്ന ഒരാള്‍ ഒപ്പം ഉണ്ടാവുന്നതല്ലേ ജീവിതം.

പ്രിയ മാതാപിതാക്കളെ പെണ്മക്കളോട് ഭര്‍ത്താവിന്റെ വീട്ടിലെ എല്ലാ തോന്നിയവാസവും സഹിച് ജീവിക്കാന്‍ പഠിപ്പിക്കരുത്. തെറ്റും ശെരിയും തിരിച്ചറിയാന്‍ പഠിപ്പിക്കു.. നന്മയും തിന്മയും വേര്‍തിരിച്ചു അറിയാന്‍ പടിപ്പിക്കു.. നാട്ടുകാരുടെ വായില്‍ അല്ല നിന്റെ ജീവിതം നിന്റെ കൈകളില്‍ ആണ് നാട്ടുകാര്‍ക്കു നിന്റെ അല്ലെങ്കില്‍ വേറെ ഒരാളുടെ കഥ കിട്ടിയാല്‍ മതി..പക്ഷെ ജീവിക്കേണ്ടത് നിയാണ് എന്നു ആ മകളോട് പറയ്.. നിന്റെ കുഞ്ഞിന് വേണ്ടി, നമ്മുടെ കുടുംബത്തിന് വേണ്ടി, കുടുംബത്തിന്റെ മാനത്തിനു വേണ്ടി എന്നു പറയാതെ നിനക്ക് വേണ്ടി എന്നു പറയു എല്ലാ പീഡനവും അവളെ സഹിക്കാന്‍ വിടാതെ വീട്ടുകാര്‍ ഒപ്പം നില്‍ക്കു..

19മത്തെ വയസില്‍ ജീവിതവും സ്വപ്നങ്ങളും പ്രതീക്ഷയും ആഗ്രഹങ്ങളും ഒക്കെ കണ്മുന്‍പില്‍ കൂടെ ഒഴുകി പോകുന്നത് നിസ്സഹായ അവസ്ഥയില്‍ നോക്കി നില്‍ക്കേണ്ടി വന്നവളാണ് ഞാന്‍. കോടതി വരാന്തയില്‍ എന്നെ പോലെ നൂറു കണക്കിന് പെണ്‍കുട്ടികള്‍ ദിവസവും വന്നു പോകുന്നുണ്ടായിരുന്നു.. ഇന്ന് ഞാന്‍ എങ്ങനെ എഴുതന്നത് എന്റെ ജീവന്‍ ബാക്കി ആയത് കൊണ്ടാണ്.. നിങ്ങളുടെ മക്കള്‍ക്കു അതുണ്ടാവണം എങ്കില്‍ അളന്നു തൂക്കി മക്കള്‍ക്കു വിലയിടുന്ന വിവാഹം തുടക്കത്തിലേ വേണ്ടാ എന്നു വയ്ക്കുക.. നിങ്ങടെ മക്കളെ പൊന്നുപോലെ നോക്കാന്‍ കഴിവുള്ള മക്കള്‍ക്കു കൂടെ വിശ്വാസം ഉള്ള ഒരാളെ ഏല്പിക്കുക.

വീണ്ടും ഞാന്‍ ചോദിക്കുന്നു : വിവാഹം ബന്ധം വേര്‍പെടുത്തി എന്നു പറയുന്നതില്‍ ആണോ അതോ എന്റെ മകള്‍/ മകന്‍ വിവാഹത്തിന് ശേഷം മരിച്ചു എന്നു പറയുന്നതാണോ നിങ്ങള്‍ക്ക് അഭിമാനം? അഭിപ്രായം അറിയാന്‍ ആഗ്രഹം.