പി എസ് സി നിയമന തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പോലീസില്‍ കീഴടങ്ങി

തിരുവനന്തപുരം. പി എസ് സി നിയമന തട്ടിപ്പ് കേസി പ്രതി പോലീസില്‍ കീഴടങ്ങി. കേസിലെ ഒന്നാം പ്രതിയായ രാജലക്ഷ്മിയാണ് കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. കേസില്‍ രാജലക്ഷ്മിയുടെ സഹായിയായ ജോയ്‌സി പോലീസ് പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നാം പ്രതിയായ രാജലക്ഷ്മി പോലീസില്‍ കീഴടങ്ങിയത്.

രാജലക്ഷ്മി പോലീസ് ഓഫീസര്‍ എന്ന വ്യാജേനെയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലാസ് കണ്ടെത്തിയിരുന്നു. പി എസ് സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച് സര്‍ക്കാര്‍ ജോലി വാഗ്ദനം ചെയ്താണ് പ്രതി ലക്ഷങ്ങള്‍ തട്ടിയത്. പ്രതി അടൂര്‍ സ്വദേശിയാണ്. വാടകയ്ക്ക് എടുത്ത പോലീസ് യുണിഫോം ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.

ജോലി അവശ്യം പറയുന്ന ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കുന്നതിനായി പോലീസ് യുണിഫോം ധരിച്ച ചിത്രങ്ങള്‍ രാജലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതി കീഴടങ്ങിയിരുന്നു. ഇവരുടെ ഫോണില്‍ നിന്നാണ് ചിത്രങ്ങള്‍ ലഭിച്ചത്.