2024ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.

ഫ്ളോറിഡ. 2024ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ‘അമേരിക്കയുടെ തിരിച്ച് വരവ് ഇവിടെ തുടങ്ങുന്നു’ എന്നായിരുന്നു സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ടുള്ള ട്രമ്പ് പറഞ്ഞത്.

‘അമേരിക്കയുടെ തിരിച്ച് വരവ് ഇവിടെ തുടങ്ങുന്നു. അമേരിക്കയെ കൂടുതല്‍ ഉത്കൃഷ്ടവും മഹത്തരവുമാക്കാന്‍, യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ക്കൂടി സ്ഥാനാര്‍ഥിയാകുന്ന വിവരം ഇന്ന് ഞാനിവിടെ പ്രഖ്യാപിക്കുന്നു’. ഈ രാജ്യത്തിന് എന്തായിത്തീരാന്‍ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫ്ളോറിഡയിലെ ട്രംപിന്‍റെമാര്‍ – എ – ലാഗോ എസ്റ്റേറ്റില്‍ തന്‍റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍ നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന ആദ്യ പ്രമുഖനാണ് 76കാരനായ ട്രംപ്.

ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ 2024 ലെ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികള്‍ മുന്‍കൂട്ടി കണ്ടാണ് ട്രംപ് ഇത്രയും നേരത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തുന്നത്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ട്രംപിന്‍റെ രേഖകള്‍ ഇതിനോടകം തന്നെ യു എസ് ഫെഡറല്‍ കമ്മീഷനില്‍ സമര്‍പ്പിക്കപ്പെട്ടി ട്ടുണ്ടെന്നാണ് വിവരം. ട്രംപിന്‍റെ സഹായികൂടിയായ ബ്രാഡ്‌ലി ക്രെയ്റ്റിന്‍റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗച്ചു വരുന്നത്.