സ്വർണ്ണം കള്ളകടത്ത് കേസിലെ എഫ്.ഐ.ആർ കർമ്മ ന്യൂസിന്‌

സ്വർണ്ണം കള്ളകടത്ത് കേസിലെ എഫ്.ഐ.ആർ കർമ്മ ന്യൂസിന്‌ ലഭിച്ചു. പ്രതികൾ ഭീകര വാദം നടത്തി. രാജ്യത്തേ സുരക്ഷ തകർക്കാൻ ഗൂഢാലോചന നടത്തി.

പ്രതികളിലേ ഫാസിൽ ഫരീദ് എറണാകുളം സ്വദേശിയെന്ന് എൻഐഎ സ്ഥിരീകരിച്ചു.ഇന്ത്യയുടെ സംബദ് രംഗം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി

സ്വർണ്ണ കടത്ത് കേസിലെ  എഫ്.ഐ.ആർ കർമ്മ ന്യൂസിന്‌. എൻ.ഐ.എയുടെ കൊച്ചി ഓഫീസിലാണ്‌ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് ഫയൽ ചെയ്യുന്ന എഫ്.ഐ.ആർ രീതിയിൽ നിന്നും വ്യത്യസ്ഥമാണിത്.

ഇതോടെ ഇനി മുതൽ സരിത് മുതൽ സ്വപ്ന വരെയുള്ള എല്ലാ പ്രതികളേയും ഭീകര എന്നു വിളിക്കാം. ഭീകർ എന്ന വാക്ക് ഔദ്യോഗികമായി തന്നെ പ്രതികളുടെ മേൽ എൻ.ഐ.എ ചാർത്തിയിരിക്കുന്നു. മുമ്പ് സ്വപ്ന 3മത് പ്രതി എന്ന് പറഞ്ഞിരുന്നു എങ്കിൽ ഇപ്പോൾ എഫ്.ഐ.ആർ വന്നപ്പോൾ പ്രമോഷൻ ലഭിച്ച് രണ്ടാം പ്രതിയായി മാറി.