പരിധികളില്ലാത്ത ഗ്രൂപ്പ് വിഡിയോ കോള്‍ സേവനം അവസാനിപ്പിച്ച് ഗൂഗിള്‍ മീറ്റ്

പരിധികളില്ലാത്ത ഗ്രൂപ്പ് വിഡിയോ കോള്‍ സേവനം ഗൂഗിള്‍ മീറ്റ് അവസാനിപ്പിച്ചു. ഇനി ഒരു മണിക്കൂര്‍ നേരം മാത്രമേ ഗ്രൂപ്പ് വിഡിയോ കോളുകള്‍ നീണ്ടുനില്‍ക്കൂ. 55 മിനിട്ട് കഴിയുമ്പോള്‍ തന്നെ കോള്‍ ഉടന്‍ അവസാനിക്കുമെന്ന അറിയിപ്പ് ലഭിക്കും. കോള്‍ നീട്ടണമെങ്കില്‍ ഗൂഗിള്‍ അക്കൗണ്ട് പണം നല്‍കി അപ്‌ഗ്രേഡ് ചെയ്യണം. അപ്‌ഗ്രേഡ് ചെയ്തില്ലെങ്കില്‍ 60 മിനിട്ട് ആകുമ്പോഴേക്കും കോള്‍ അവസാനിക്കും.

അതേസമയം, വ്യക്തിഗത കോളുകളില്‍ ഈ നിബന്ധനയില്ല. 24 മണിക്കൂര്‍ വരെ പരിധികളില്ലാതെ വിഡിയോ കോള്‍ ചെയ്യാം. മൂന്നില്‍ താഴെ അംഗങ്ങളുള്ള ഗ്രൂപ്പ് കോളുകള്‍ക്കും നിബന്ധനകള്‍ ബാധകമല്ല. നേരത്തെ, ഈ വര്‍ഷം മാര്‍ച്ച് 31 വരെ കോളുകള്‍ അനുവദിക്കുമെന്നായിരുന്നു ഗൂഗിള്‍ അറിയിച്ചിരുന്നത്. പിന്നീട് കൊവിഡ് സാഹചര്യം പരിഗണിച്ച് ജൂലൈ വരെ നീട്ടുകയായിരുന്നു.