ഗിന്നസ് പക്രുവിന് രണ്ടാമത്തെ കുട്ടി പിറന്നു, മൂത്തമകൾ ദീപ്ത ചേച്ചിയമ്മയായ സന്തോഷത്തിൽ

കൊച്ചി . ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മലയാളികളുടെ പ്രിയപ്പെട്ട നടൻ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺക്കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെ യാണ് താരം സന്തോഷം പങ്കുവച്ചിരിക്കുന്നു. മകള്‍ ദീപ്തയോടൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവച്ചിട്ടുള്ളത്.

ചിത്രത്തിന് ചേച്ചിയമ്മ എന്ന ക്യാപ്ഷൻ നൽകിയാണ് താരം കുഞ്ഞിനൊപ്പം മൂത്ത മകളുടെ കൂടെ നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എറണാകുളത്തെ അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്.

നിരവധി സിനിമാതാരങ്ങളും ആരാധകരും ഗിന്നസ് പക്രുവിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്യുന്നത്. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ താരം മറ്റു ഭാഷകളിലും ഇന്ന് ശ്രദ്ധേയനാണ്.