ഫെസ്റ്റിവലിന് വേണ്ടിയെടുത്ത ഫോട്ടോകൾ കണ്ട് എ പടമാണെന്ന് പലരും കരുതി, വിവാദങ്ങളെക്കുറിച്ച് ഹിമ ശങ്കർ

ബിഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെ മലയാളികൾക്ക് പരിചിതമായ താരമാണ് ഹിമ ശങ്കർ. ഷോയിൽ തന്റെ നിലാപടുകളും അഭിപ്രായങ്ങളും വ്യക്തമായി സൂക്ഷിച്ചിരുന്ന താരം ഷോയിൽ പലരുമായും ഒരുപാട് പ്രശ്നങ്ങളിൽ പെട്ടിരുന്നു.

ഇപ്പോളിതാ തന്നെക്കുറിച്ച് വന്ന ​ഗോസിപ്പുകളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഹിമ ശങ്കർ. ഫെസ്റ്റിവലിന് വേണ്ടിയെടുത്ത സിനിമയിലെ ഫോട്ടോകൾ കണ്ട് എ പടമാണെന്ന് പലരും കരുതി. എല്ലാവരും മെസേജ് അയക്കുകയും പലരും പല അർത്ഥത്തിൽ ചോദിക്കുകയും ചെയ്തപ്പോഴാണ് പ്രതികരിച്ചത്.

സിനിമയുടെ ഷൂട്ട് കഴിഞ്ഞിരുന്നില്ല. ഫോട്ടോഷൂട്ടിലെ ചിത്രങ്ങളായിരുന്നു. ആ സിനിമ നടന്നതുമില്ല. ഇതിനെതിരെ പ്രതികരിച്ചപ്പോഴാണ് താൻ ആദ്യം വിവാദ നായികയായത്. ഫോ‌ട്ടോഷൂട്ട് കഴിഞ്ഞ് മൂന്നോ നാലോ വർഷങ്ങൾ കഴിഞ്ഞ ശേഷം പെട്ടെന്ന് പുറത്തേക്ക് വരികയാണ് ചെയ്തത്. അത് എങ്ങനെയാണ് എന്താണെന്ന് അറിയില്ല. സംവിധായകൻ രൂപേഷ് പോളിനെ വിളിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞു. ഫോട്ടോകൾ പുറത്ത് വന്നതിനെതിരെ പ്രതികരിച്ച് കുറിപ്പ് എഴുതി. അതോടെ ഞാൻ വിവാദ നായികയായി. പിറ്റേ ദിവസം പത്രത്തിൽ വരെ വന്നു. അങ്ങനെയാണ് ആക്ടിവിസ്റ്റ് ലേബൽ കിട്ടുന്നത്.

ഞാൻ കല്യാണം കഴിച്ച് ഡിവോഴ്സായെന്നും കുട്ടിയുണ്ടെന്നും ആരോ പറഞ്ഞ് ന‌ടന്നു. എന്നോടൊരാൾ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ആരാ പറഞ്ഞതെന്ന് ചോദിച്ചു. പെട്ടെന്ന് ചോദിച്ചപ്പോൾ ഞെട്ടിപ്പോയെന്നും ഹിമ പറയുന്നു. ഞാൻ വയലന്റായി പ്രതികരിക്കുമെന്ന് പലരും കരുതാറുണ്ട്. എന്നാൽ എപ്പോഴും താനങ്ങനെയല്ല.