തൃണമൂലിനും സിപിഐയ്ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്, സിപിഐ പിഴയായി 11 കോടി അടയ്ക്കണം

ന്യൂഡല്‍ഹി. കോണ്‍ഗ്രസിനു പിന്നാലെ സിപിഐക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. നോട്ടീസില്‍ 11 കോടി അടയ്ക്കനാണ് പറയുന്നത്. പഴയ പാന്‍കാര്‍ഡ് ഉപയോഗിച്ചാണ് ആദായ നികുതി റിട്ടേണുകള്‍ അടച്ചതെന്നും അതിന്റെ പിഴയും പലിശയുമായി 11 കോടിയോളം രൂപ കുടിശികയുണ്ടെന്നാണ് നോട്ടീല്‍ പറയുന്നത്.

അതേസമയം സിപിഐ അഭിഭാഷകരുമായി ചര്‍ച്ച നടത്തുകയാണ്. നേരത്തെ കോണ്‍ഗ്രസിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. 1700 കോടിയുടെ നോട്ടീസാണ് കോണ്‍ഗ്രസിന് നല്‍കിയത്.

അതേസമയം കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നല്‍കേണ്ട ആദായ നികുതി പുനര്‍നിര്‍ണയിക്കാനുള്ള നീക്കത്തിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് നീക്കം.