2 കോടിയുടെ നിരോധിച്ച നോട്ടുകൾ പിടിച്ചു, കേരളത്തിൽ 50000 കോടിയുടെ പഴയ നോട്ട് ശേഖരം !

ആർക്കും ഉത്തരം കിട്ടാത്ത നിഗൂഢമായ ചോദ്യം ഉന്നയിക്കുകയാണ്‌. ഇന്ത്യയിൽ നോട്ട് നിരോധനം നറ്റപ്പാക്കിയത് ഏവർക്കും അറിയാവുന്നതാണ്‌.എന്നാൽ നിരോധിച്ച നോട്ടുകൾ കോടി കണക്കിനു ഇപ്പോഴും മാർകറ്റിൽ കറങ്ങുന്നു. ഒരു ലക്ഷം രൂപയുടെ പഴയ 500 രൂപയുടെ നോട്ട് തരാം പകരം വെറും 15000 രൂപയുടെ പുതിയ നോട്ടുകൾ കൊടുത്താൽ മതി. അതായത് നിരോധിച്ച ഒരു ലക്ഷം രൂപയുടെ നോട്ടുകൾക്ക് നിലവിൽ 15000 രൂപ വിലയുണ്ട്. നോട്ട് വേണോ..കാസർകോട് വരൂ. അണങ്കൂർ ബാരിക്കാടിലെ ബി. സലിം എന്നയാളേ ബന്ധപ്പെടൂ. ഏതാനും ആഴ്ച്ച കൊണ്ട് ഇദ്ദേഹം വിറ്റഴിച്ച നോട്ടുകൾ ഒന്നരക്കോടി രൂപയുടെതാണ്‌. ഗോവയിലും, മംഗലാപുരത്തും, കാസർഗോഡും അണങ്കൂർ ബാരിക്കാടിലെ ബി. സലിം എന്നയാൾ പഴയ നോട്ടുകൾ വിറ്റഴിക്കുന്നു.

എന്തിനാണ്‌ പഴയ നോട്ടുകൾ ആളുകൾ വാങ്ങിക്കുന്നത്. എന്തായിരിക്കും ആവശ്യം. എന്ത് ഉപയോഗമാണ്‌ ഇതിനുള്ളത്. കോടി കണക്കിനു രൂപയുടെ പഴയ നോട്ടുകൾ ഇപ്പോൾ വാങ്ങിക്കുന്നവർ അത് എന്ത് ചെയ്യുന്നു. പോലീസിനെയും കേന്ദ്ര ഇന്റലിജൻസിനെയും, ഐ.എൻ.എ യും ഒക്കെ തല പുകഞ്ഞ് ആലോചിക്കുകയാണ്‌

ഗോവയിൽ നിന്നും അണങ്കൂർ ബാരിക്കാടിലെ ബി. സലിമിൽ നിന്നും ഒന്നര കോടി രൂപയുടെ പഴയ 500 രൂപ നോട്ട് പിടിച്ചു എങ്കിലും പ്രതി രക്ഷപെടുകയായിരുന്നു. പിന്നീടാണ്‌ 43 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടിയ സംഭവം. അതിനു പിന്നിലും ഇയാൾ തന്നെ. സലിം വില്പന ഏജന്റ് മാത്രമാണ്‌ എന്നതാണ്‌ വിവരം. പഴയ നോട്ടിന്റെ വൻ ശേഖരം ഇപ്പോൾ എവിടെയോ ഉണ്ട്. അത് എവിടെ എന്ന് കണ്ടെത്തണം എങ്കിലും പിന്നിൽ ആരാണ്‌ എന്നറിയാനും സലിമിനെ പിടിക്കണം.ഐബി ഉദ്യോഗസ്ഥർ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു.റ്റാരിൽ നിന്നോ വാങ്ങുന്ന പണം കൂടുതൽ തുകയ്ക്കു സലിം കൈമാറ്റം ചെയ്യുന്നതാകാമെന്നാണു പൊലീസ് കരുതുന്നത്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതാര്, നിരോധിത നോട്ടുകൾ എന്താണു ചെയ്യുന്നത്, പുതിയ നോട്ടുകൾ നൽകി പഴയ നോട്ട് വാങ്ങുന്നവർക്ക് എന്താണു ലാഭം തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ കാസർകോട് ഗവ. കോളജ് പരിസരത്തു നിന്നാണ് 500 രൂപയുടെ നിരോധിച്ച നോട്ടുകൾ കൈമാറാൻ ശ്രമിക്കവേ പൊലീസ് പിടികൂടിയത്.

സംഘത്തിലുണ്ടായിരുന്ന പെർള ഉക്കിനടുക്കയിലെ മുഹമ്മദിനെ പിടികൂടിയെങ്കിലും സലിമും പണം വാങ്ങാനെത്തിയ ആളും ഓടിരക്ഷപ്പെട്ടു. ഒരു ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾക്കു 15000 രൂപ നിരക്കിൽ ഇടപാടുറപ്പിച്ചാണു സലിം കൈമാറാനെത്തിയതെന്നു മുഹമ്മദ് പൊലീസിനോടു പറഞ്ഞത്

എന്തായാലും നോട്ട് നിരോധിച്ചിട്ട് വർഷങ്ങൾ അക്ഴിഞ്ഞിട്ടും ഇപ്പോഴും പഴയ നോട്ടുകളുടെ വൻ ശേഖരം ഉണ്ട്. ആയിരക്കണക്കിനു കോടി രൂപ കേരലത്തിലെ പല കേന്ദ്രത്തിലും ഉണ്ട് എന്നും മുമ്പ് വിവരങ്ങൾ പുറത്ത് വന്നിരുന്നു. 50000 കോടി രൂപയുടെ എങ്കിലും പഴയ നോട്ടുകൾ കേരളത്തിൽ രഹസ്യ കേന്ദ്രത്തിൽ ഉണ്ട് എന്നും കരുതുന്നു. മുമ്പ് കൊച്ചിയിൽ വന്നതായ 2 കണ്ടൈനർ നോട്ടിന്റെ ഒരു ഭാഗം ഇപ്പോഴും അഞ്ജാത സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയാണ്‌. 2 കണ്ടൈനർ നോട്ട് വന്നത് മാത്രമല്ല രഹ്ഹസ്യമായി ഇത്തരത്തിൽ നോട്ടുകൾ കണ്ടൈനറിൽ കൊച്ചി തുറമുഖത്ത് മുമ്പും വന്നതായും സംശയിക്കുന്നു. എന്തിനു നോട്ട് നിരോധിച്ചു എന്ന് ചോദിക്കുന്നവർക്ക് ഇത് ഒരു ഉത്തരം കൂടിയാണ്‌. അതായത് ഇപ്പോഴും പുറത്ത് വരുന്ന പഴയ നോട്ടിന്റെ വൻ ശേഖരം. പഴയ നോട്ട് ഇപ്പോഴും എന്ത്നോ ഉപയോഗിക്കുന്നു. അതിനു ഇപ്പോഴും മാർകറ്റ് ഉണ്ട്. അത് എന്തിനാകും. ആർക്കും നിശ്ചയമില്ല. എല്ലാം അതീവ ദുരൂഹതകൾ തന്നെ