വൈദികന്‍ പിഴച്ചു പോയാല്‍ സമൂഹത്തിന് എന്താണ് പ്രശ്‌നം, മാധ്യമപ്രവര്‍ത്തകന്‍ ടോം ജോസ് പറയുന്നു

ഇടുക്കിയിലെ കട്ടപ്പനയ്ക്ക് അടുത്തുള്ള വെള്ളയാന്‍കുടി പള്ളിയിലെ വികാരിയും ഒരു വീട്ടമ്മയും തമ്മിലുള്ള അവിഹിത ബന്ധത്തെ കുറിച്ച് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പലരും രംഗത്ത് എത്തിയെങ്കിലും രണ്ട് വ്യക്തികളുടെ സ്വകാര്യ ജീവിതമായതിനാല്‍ അതില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ല. മാത്രമല്ല പൊതുസമൂഹത്തിനും ഇതില്‍ ഇടപെടാന്‍ സാധിക്കില്ല. പൊതു സമൂഹം ഇക്കാര്യം വലിയ രീതിയില്‍ ചര്‍ച്ചയാക്കുമ്പോള്‍ ആ സ്ത്രീയെ മരണത്തിലേക്ക് തള്ളിവിടാന്‍ മാത്രമാകും ഇത് ഉതകുക. ഇക്കാര്യം വിശദീകരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ ടോം ജോസ് തടിയമ്പാട്.

ഇതിന് മുമ്പ് ഒരു യാക്കോബായ അച്ഛന്‍ കുടുംബിനിയും ആയി നടത്തിയ ലൈംഗിക വേഴ്ചയുടെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തെത്തിയപ്പോള്‍ ആ സ്ത്രീ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവം മലയാളികള്‍ക്ക് മുന്നിലുണ്ട്. അതിനാല്‍ തന്നെ ഇത്തരം പ്രചരണങ്ങളിലും മറ്റും ഒരു ജീവന്‍ നഷ്ടപ്പെടുന്നു. സ്ത്രീ മാത്രമല്ല അവരുടെ കുടുംബവും സമൂഹത്തിന് മുന്നില്‍ അവഹേളിക്കപ്പെടുന്നു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ ഉയരുന്ന മോശം പ്രചരണങ്ങള്‍ ആ സ്ത്രീയെയും കുടുംബത്തെയും ഒന്നടങ്കം അവഹേളനത്തിലേക്ക് തള്ളി വിടുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ സമൂഹം അധപതിക്കരുതെന്നും അവരുടെ ജീവന്‍ രക്ഷിക്കാന്‍ കൂടി സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് പറയുകയാണ് അദ്ദേഹം. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം.