ഞാനടക്കം, ഭൂരിപക്ഷം ഫെമിനിച്ചി പെണ്ണുങ്ങൾക്കും കുലസ്ത്രീകൾക്കും പുരുഷന്റെ സാമീപ്യവും സ്നേഹവും പരിലാളനയും കാമസംതൃപ്തിയ്ക്കു വേണ്ടി മാത്രമല്ല, കല മോഹൻ കുറിക്കുന്നു

പലപ്പോളും കൗൺസിലിങ് സൈക്കോളജിസ്റ്റ് ആയ കല മോഹൻ ഫേസ്ബുക്കിൽ പങ്ക് വെക്കുന്ന പോസ്റ്റുകൾ വളരെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പൊൾ കലയുടെ പുതിയ പോസ്റ്റും വൈറൽ ആവുകയാണ്. സ്ത്രീയെ അവളക്കുന്നതിനെ കുറിച്ചാണ് കലയുടെ കുറിപ്പ്.

ഒരു സ്ത്രീയെ സുന്ദരി ആക്കുന്നത് അവളുടെ ഭ്രാന്തുകൾ ആണെന്ന് തോന്നാറില്ലേ.. അവളെ അവളാക്കി മാറ്റുന്ന പ്രണയ ഭ്രാന്ത്‌.. കീഴ്പെടാൻ സന്നദ്ധയായ ഒരുവളെ, അതിനു അനുവദിക്കാതെ പിന്നെയും ഓടിച്ചു പിടിച്ചു ബലമായി കീഴടക്കുന്ന പ്രണയ ഭ്രാന്ത്‌.. ആ തീവ്രതയിൽ, നിന്റെ ഒരംശം എന്റെ ഉള്ളിൽ എന്ന ആഗ്രഹം ഉണ്ടാകാത്തവൾ ഉണ്ടോ? അതിസുന്ദരവും, വന്യവുമായ കാമവും അവളിൽ ഉണ്ട്.. അതനുഭവിക്കാൻ ഭാഗ്യം ചെയ്തവൻ ഉണ്ടാകണം.. കല ഫേസ്ബുക്കിൽ കുറിച്ചു.

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

എല്ലാ പുരുഷന്മാരും വേട്ടക്കാർ അല്ല.. ????
എല്ലാ സ്ത്രീകളും ഇരകളും അല്ല.. ❤
:::::::::++::::::::++:+++++::::::::+++++::::::::::::::::+:
പെണ്ണെന്നാൽ ഇഷ്ടം കുന്തി എന്ന കഥാപാത്രത്തോട് ആയിരുന്നു.. വല്ലാത്ത ആകര്ഷണമുണ്ടായിരുന്നു എന്നും.. എപ്പോഴൊക്കെയോ അസൂയതോന്നിയിട്ടുണ്ട്..
ആഗ്രഹിക്കുന്ന പുരുഷനിൽ നിന്നും ഗർഭം ധരിക്കുന്ന ഒരുവളോട്…

ഒരു സ്ത്രീയെ സുന്ദരി ആക്കുന്നത് അവളുടെ ഭ്രാന്തുകൾ ആണെന്ന് തോന്നാറില്ലേ.. അവളെ അവളാക്കി മാറ്റുന്ന പ്രണയ ഭ്രാന്ത്‌.. കീഴ്പെടാൻ സന്നദ്ധയായ ഒരുവളെ, അതിനു അനുവദിക്കാതെ പിന്നെയും ഓടിച്ചു പിടിച്ചു ബലമായി കീഴടക്കുന്ന പ്രണയ ഭ്രാന്ത്‌.. ആ തീവ്രതയിൽ, നിന്റെ ഒരംശം എന്റെ ഉള്ളിൽ എന്ന ആഗ്രഹം ഉണ്ടാകാത്തവൾ ഉണ്ടോ? അതിസുന്ദരവും, വന്യവുമായ കാമവും അവളിൽ ഉണ്ട്.. അത് അനുഭവിക്കാൻ ഭാഗ്യം ചെയ്തവൻ ഉണ്ടാകണം..

എന്നാൽ, കാമിക്കുമ്പോൾ മാത്രം ജ്വലിച്ചു നിൽക്കുന്ന ആത്മാർത്ഥതയെ ആണ് എന്നും ഭയന്നിരുന്നതും.. ! പ്രണയത്തിനു മുന്നില് അഭിമാനം പണയം വയ്‌ക്കേണ്ടി വരിക… ! കന്യക ആയിരുന്നപ്പോഴും അമ്പലയും അധീരയും ആയി തീരുന്ന, അവമതിക്കപ്പെടുന്ന ആ അവസ്ഥയെ ദുഃസ്വപ്നം കണ്ടിരുന്നു…

ഞാനടക്കം, ഭൂരിപക്ഷം ഫെമിനിച്ചി പെണ്ണുങ്ങൾക്കും കുലസ്ത്രീകൾക്കും
പുരുഷന്റെ സാമീപ്യവും സ്നേഹവും പരിലാളനയും കാമസംതൃപ്തിയ്ക്കു വേണ്ടി മാത്രമല്ല… ആണൊരുത്തന് മാത്രം അറിയുന്ന സത്യം.. വെറുമൊരു പുരുഷന് മനസ്സിലാക്കണമെന്നില്ല..

ഭോഗവസ്തു മാത്രമാകാൻ വിധിക്കപെട്ട ഓരോ സ്ത്രീയും, ജീവിതം ഒരു ശാപമോ ശിക്ഷയോ മാത്രമായി കാണുന്ന ഹൃസ്വമായ കാലങ്ങളുണ്ട്.. ആ ഹൃദയവേദനയുടെ ആഴം തീവ്രമാണ്.. എന്നാൽ, ഉയർത്തെഴുന്നേൽപ്പ് എളുപ്പവും… യുക്തി മാത്രം മതി അതിന് മരുന്ന്.. തലയുയർത്തി മുന്നോട്ട് നീങ്ങും…, ഏതു പെണ്ണും.. അവൾ, അവളാകണം.. പെണ്ണായി തീരുന്നത് അപ്പോഴല്ലേ?