വൃത്തി മനുഷ്യർക്ക് ആവശ്യമാണ്, എന്നാൽ അമിതമായ വൃത്തി രോഗലക്ഷണം തന്നെയാണ്

നമ്മുടെ മനസ്സിലൂടെ ദിനം പ്രതികയറിയിറങ്ങുന്നത് നിരവധി ചിന്തകളാണ്. അവയെ നിയന്ത്രിക്കാൻ ചിലപ്പോൾ നമുക്ക് സാധിക്കില്ല. അവയെ അകറ്റാനായി നാം വേറെ പല ശ്രമങ്ങളിലും അകപ്പെടും. മനസ്സിന്റെ ചിന്തകളെക്കുറിച്ച് സൈക്കോളജിസ്റ്റ് കല മോഹൻ എഴുതിയ കുറിപ്പ് ഇങ്ങനെ…

north 24 കാതം എന്ന സിനിമ ഓർമ്മയുണ്ടോ ?ഫഹദ് ഫാസിൽ എന്ന നടൻ കാഴ്ച വെച്ചത് ഗംഭീര അഭിനയം അല്ലെ ?OCD അഥവാ obsessive compulsive disorder എന്ന രോഗാവസ്ഥ ആണ് ആ സിനിമയിൽ കാണിക്കാൻ ശ്രമിച്ചത്. നമ്മുക്ക് ചുറ്റും ആരൊക്കെയോ ഇങ്ങനെ നീറുന്നുണ്ട്. വരെ സഹായിക്കു ..കൃത്യ സമയത്ത് ചികിത്സ നൽകു. obsession എന്നാൽ മനസ്സിന് അസ്വസ്ഥത ഉണ്ടാക്കുന്ന , താല്പര്യം ഇല്ലാത്ത ചിന്തകൾ , തോന്നലുകൾ . അവ തെറ്റാണെന്നും യാഥാർഥ്യം അല്ലെന്നു അറിയാം എങ്കിലും അവ ഇല്ലാതെ ആക്കാൻ പറ്റുന്നില്ല .. അതായത് ,അനുവാദം ഇല്ലാതെ നമ്മുടെ മനസ്സിലേയ്ക്ക് ഇടിച്ചു കേറി വരുന്ന ചില അനാവശ്യ ചിന്തകളെ , യുക്തിരഹിതമായ തോന്നലുകൾ അതിനെ ആണ് obsessions എന്ന് പറയുന്നത് ..അതിൽ നിന്നും ഉണ്ടാകുന്ന ഉത്കണ്ഠ ലഘൂകരിക്കാൻ വേണ്ടി ചെയ്യുന്ന പ്രാവർത്തികളെ ആണ് compulsion എന്ന് പറയുന്നത് .

കൈകഴുകി തീരാത്ത ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ ?കയ്യിലെ അഴുക്കു നിരവധി തവണ കഴുകിയിട്ടും പോകുന്നില്ല എന്നുള്ള തോന്നലിൽ നെഞ്ചിടിപ്പു വരും , ശ്വാസം കിട്ടാതെ ആകും , കയ്യും കാലും വിറയ്ക്കുംഅത് അനുഭവിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ ഭീകരമാണ് .. ഒരു പത്തൊൻപതുകാരന്റെ സങ്കടം ..ചിലപ്പോൾ പൊതു വേദിയിൽ, ക്ലാസ് മുറികളിൽ ഇരുന്നു , ഉറക്കെ കൂവുമോ എന്ന പേടി തോന്നുന്നു എന്ന് ഒരു ചിന്ത ..അത് കൂടുമ്പോൾ ഓടി പോയി ഭിത്തിയിൽ ഒന്ന് തൊടണം .യാഥാർഥ്യം അല്ല എന്ന് അറിയുകയും എന്നാൽ അതിനെ മറികടക്കാൻ പറ്റാതെ ആകുകയും ചെയ്യുന്ന അവസ്ഥ ..

ഉദാഹരണത്തിന് ,വാതിൽ നന്നായി പൂട്ടി എങ്കിലും വീണ്ടും ഒരു വട്ടം കൂടി പരിശോധിക്കുക , ഗ്യാസ് അണച്ച് എങ്കിലും ഒന്ന് കൂടി നോക്കുക ഒക്കെ സാധാരണം ..പക്ഷെ , ഒരിക്കൽ തിരിച്ചു കേറി അടച്ചിട്ടു വഴിയിൽ എത്തിയിട്ട് പിന്നെയും , പോയി നോക്കി , എന്നിട്ടും തൃപ്തി വരാതെ അസ്വസ്ഥയി പിന്നെയും പോകുക എന്നത് രോഗ ലക്ഷണം ആണ് … അത് പോലെ തന്നെ,വൃത്തി മനുഷ്യർക്ക് ആവശ്യമാണ് , എന്നാൽ അമിതമായ വൃത്തി രോഗലക്ഷണം തന്നെയാണ് ..അടുക്കും ചിട്ടയും എന്നതും വളരെ നല്ല കാര്യമാണ് ..ജീവിതത്തിലെ ചിട്ടയായ രീതിയിൽ ഉള്ള സമീപനം നല്ല രീതിയിൽ അവർക്കു പ്രയോജനം ചെയ്യാറുമുണ്ട്എന്നാൽ ആവർത്തിച്ച് അത് പരിശോദിച്ചു കൊണ്ടിരിക്കുമ്പോൾ അതൊരു മാനസിക ആരോഗ്യപ്രശ്നം ആയി തീരും ..കയ്യിൽ കീടാണു ഉണ്ടെന്ന തോന്നലിൽ കൈ ആവർത്തിച്ച് കഴുകുക , വൃത്തിയാകുന്നില്ല എന്ന തോന്നലിൽ ഏഴും എട്ടും പ്രാവശ്യം കുളിക്കുക ..സുരക്ഷയിൽ ഉള്ള ആശങ്ക എല്ലാവരിലും ഉണ്ട് ..എന്നാൽ അമിതമായ അപകടഭീതിയിൽ നിന്നും നിരന്തരം ഉണ്ടാകുന്ന ചിന്തയും പ്രവർത്തിയും ആണ് രോഗാവസ്ഥ ..അനാവശ്യ ചിന്ത ആണെന്ന് അറിയാം , എന്നാൽ നിയന്ത്രിക്കാൻ പറ്റുന്നില്ല ..

കൊച്ചു കുട്ടികൾ മുതൽ വൃദ്ധരിൽ വരെ OCD സർവ്വസാധാരണമാണ്..മനഃശാസ്ത്ര ചികിത്സ ആയ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ഫലപ്രദം ആണ് .സ്വന്തം ചിന്തകളിലെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു , അതിലെ വൈകല്യങ്ങൾ സ്വയം കണ്ടെത്തി , തിരുത്തി , ശുഭകരമായ ചിന്തികൾ വഴി മുന്നോട്ടു പോകാനുള്ള കഴിവ് വ്യതികളിൽ ഉണ്ടാക്കുക എന്നതാണ് കോഗ്നിറ്റീവ് തെറാപ്പിയുടെ രീതി ..മനസ്സിൽ പരിമിതമായ സംഘർഷമേ ഉള്ളു എങ്കിൽ ഇത് ഫലപ്രദമാണ് .തന്നെ പറ്റി, സമൂഹത്തെ പറ്റി , ജീവിതത്തെ പറ്റിയുള്ള അവബോധം ഉണ്ടാക്കുകയുക , കാഴ്ച്ചപ്പാടിൽ ഉണ്ടായ ചിന്ത വൈകല്യം തിരുത്തി , ആരോഗ്യപരമായ മാനസിക നില ഉണ്ടാക്കി എടുക്കുക എന്നതാണ് തെറാപ്പി കൊണ്ട് ഉദ്ദേശിക്കുന്നത് …

എന്നാൽ ,സൈക്കോതെറാപ്പിയും കൗണ്സലിങ്ങും ഫലം ചെയ്യണം എങ്കിൽ ഉൾകാഴ്‌ച വേണം..കടുത്ത ലക്ഷണങ്ങൾ ആണെങ്കിൽ സൈക്കിയാട്രിസ്റ് ന്റെ അടുത്ത് പോയി മരുന്ന് എടുക്കുക തന്നെയാണ് വേണ്ടത്. ഇതൊരു രോഗമാണെന്നും ചികിത്സ ആവശ്യം ആണെന്നും മനസ്സിലാക്കി എടുക്കാൻ വിദ്യാഭ്യാസം ഉള്ളവർ പോലും മടിക്കുന്ന അവസ്ഥ കാണാറുണ്ട് ..മറ്റു മാനസിക പ്രശ്നങ്ങളെ പോലെ ലക്ഷണങ്ങൾ പെട്ടന്നു കാണിക്കില്ല , ക്രമേണ കൂടി വരുക ആണ് എന്നത് കൊണ്ട് തന്നെ വൈകി ആണ് പലപ്പോഴും ചികിത്സ ലഭ്യമാകുന്നത് എന്നതൊരു സങ്കടരാമായ കാര്യമാണ്

ആദ്യ ഘട്ടത്തിൽ ചികിത്സ എടുത്താൽ വളരെ വേഗം നിയന്ത്രണ വിധേയം ആക്കാൻ .പറ്റും ഡോക്ടറുടെ നിർദേശപ്രകാരം ഘട്ടം ഘട്ടം ആയി മരുന്നുകൾ കുറച്ചു കൊണ്ട് വരണം .. കൃത്യമായ മസ്തിഷ്ക അടിസ്ഥാനമുള്ള ഒരു ഉത്കണ്ഠ രോഗം തന്നെയാണ് ..ചില രാസവസ്തുക്കളുടെ അളവുകളുടെ ക്രമീകരണത്തിലൂടെ ഇത് ചികിൽസിക്കാൻ പറ്റുന്നതാണ് ..എന്നാൽ ചികിത്സ വൈകിയാൽ അത് മാറാനും താമസം എടുക്കും ..എന്നാൽ മരുന്നിനോടൊപ്പം കൃത്യമായ മനഃശാസ്ത്ര പരിശീലനം കൂടി ആകുമ്പോൾ ക്രമേണ മാറ്റം വരും ..മരുന്നുകളോടൊപ്പം തുടങ്ങാം .. എന്നാൽ മരുന്ന് ,പെട്ടന്നു നിർത്തരുത് ..ഡോക്ടറുടെ നിർദേശം കൃത്യമായി ശ്രദ്ധിച്ചു , ക്ഷമയോടെ , രോഗിക്ക് പിന്തുണ നൽകി അവരെ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാൻ കൂടെ ഉള്ളവർക്ക് മനസ്സുണ്ടാകണം