എം.എൽ.എ മാരേ തട്ടികൊണ്ട് പോകാൻ നീക്കം, വിമാനങ്ങളുമായി ബി.ജെ.പിയും കോൺഗ്രസും, എം.എൽ.എ മാർ കൊച്ചിയിലേക്ക്

ബാംഗ്ളൂർ: കോൺഗ്രസിന്റെ എം.എൽ.എമാരേ റാഞ്ചികൊണ്ട് പോകാൻ ബി.ജെ.പി ദില്ലിയിൽ നിന്നും വിമാനം അയച്ചു. ബാംഗ്ളൂരിൽ എത്തിയ പ്രത്യേക വിമാനത്തിൽ എം.എൽ.എമാരേ കയറ്റി ദില്ലിയിലേ രഹസ്യ കേന്ദ്രത്തിൽ എത്തിക്കാനും നിയമ സഭാ ചേരുന്ന സമയത്ത് ഹാജരാക്കാനുമായിരുന്നു പരിപാടി. എന്നാൽ കോൺഗ്രസ് ഈ നീക്കം പൊളിച്ചു

കോൺഗ്രസ് എം.എൽ.എമാർ കൊച്ചിയിലേക്ക്. എല്ലാവർക്കും കുടുംബമായോ, ഭാര്യക്കൊപ്പമോ താമസം റെഡി. കൊച്ചിയിൽ കൗൺ പ്ളാസയിൽ കോൺഗ്രസ് എം.എൽ.എ മാർക്കും കുടുംബത്തിനും 142 സ്യൂട്ടുകൾ ബുക്ക് ചെയ്തിട്ടുണ്ട്. കൂടാതെ ക്രൗൺ പ്ളാസക്ക് കനത്ത് പോലീസ് കാവൽ ഏറെപ്പെടുത്തി.ഒരു കോൺഗ്രസ് എം.എല്ക്ക് വിലയിട്ടത് 100 കോടി രൂപവരെയാണ്‌. പണ ചാക്കുമായി എം.എൽ.എമാർക്ക് ചുറ്റും വലവിരിച്ചിരിക്കുന്നത് ബി.ജെ.പിയാണ്‌. പക്ക കച്ചവടം. നോട്ടുകെട്ടുകൾക്ക് വഴിമാറുന്ന ജനവിധിയും ജനാധിപത്യവും.

ഇതിനിടെ തങ്ങളുടെ എം.എൽ.എ മാരേ കൊണ്ടുപോകാൻ 3 ചാർട്ടേഡ് വിമാനങ്ങൾ കോൺഗ്രസും ഒരുക്കി. ആ വിമാനവും ബാംഗ്ളൂർ വിമാനത്താവളത്തിൽ വന്നതോടെ അവിടെയും വിഷയങ്ങളായി. ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് കർണാടകയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങളെല്ലാം നിർത്തിവെക്കുകയായിരുന്നു. രാത്രി വൈകി ചെറുവിമാനങ്ങൾ അനുവദിക്കാറില്ലെന്നായിരുന്നു ഏവിയേഷൻ ഉദ്യോഗസ്ഥർ കാരണമായി പറഞ്ഞിരുന്നത്. ഇതോടെ കോൺഗ്രസിന് മറുവഴി തേടേണ്ടി വരികയായിരുന്നു. തുടർന്നാണ്‌ ബസ് മാർഗം എം.എൽ.എമാരേ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. 10 വോൾവോ സ്ളീപ്പർ ബസുകൾ കോൺഗ്രസ് ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.