നീയില്ലെങ്കിൽ എന്റെ ജീവിതം ശൂന്യമായിപ്പോയേനെ,ഖുശ്ബു

ഒരു കാലത്ത് ചലച്ചിത്രലോകത്ത് മിന്നുംതാരമായിരുന്നു ഖുശ്‍ബു.ഒട്ടേറെ വിജയചിത്രങ്ങളിൽ നായികയായ നടി.ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്.നഖത് ഖാൻ എന്നാണ് യഥാർഥ പേര്. അതിന്റെ അർഥം ഖുശ്ബു എന്നാണ് മലയാളത്തിൽ സൗരഭ്യം എന്നും പറയും.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ,സത്യരാജ്,പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്,എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു

ഒരുപാട് ഹിന്ദി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് കരിയർ ആരംഭിക്കുന്നത്.തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്.കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച് അടുത്തിടെയാണ് ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചത്.രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്ന് താൻ തിരിച്ചറിഞ്ഞിരിക്കുന്നു എന്നായിരുന്നു ബി.ജെ.പി അംഗത്വം എടുത്തതിന് പിന്നാലെ ഖുശ്ബു പറഞ്ഞത്

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം.തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഭർത്താവും സംവിധായകനുമായ സുന്ദറിനൊപ്പമുള്ള ഒരു ചിത്രമാണ് ഖുശ്ബു ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.നീയില്ലായിരുന്നുവെങ്കിൽ ജീവിതത്തിനൊരു അർത്ഥമില്ലാതെ പോയേനെ എന്നാണ് ഖുശ്ബു ചിത്രത്തിന് ക്യാപ്ഷനായി നൽകിയത്.വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു.അവന്ദിക,അനന്ദിത എന്നീ രണ്ട് മക്കളുണ്ട്.ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്

 

View this post on Instagram

 

My all in all..life would be meaningless without you. ❤

A post shared by Khush (@khushsundar) on