നിന്റെ ജനനം ആയിരുന്നു ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം, നിന്റെ ഓർമകൾ ഞങ്ങൾക്ക് നിധി പോലെയാണ്, ചിത്ര

മലയാളികളുടെ പ്രിയപ്പെട്ട ഗായികയായണ് കെ എസ് ചിത്ര. മലയാളികളുടെ മാത്രമല്ല ലോകത്തിലെ മുഴുവൻ സംഗീത പ്രേമികളുടെയും പ്രിയപ്പെട്ട ഗായികയാണ് ചിത്ര. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിൽ ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഗായികയെ തേടിയെത്തിയിട്ടുണ്ട്. ദേശീയ പുരസ്‌കാരം കൂടാതെ വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും പല വട്ടം ചിത്രയെ തേടിയെത്തി. പത്മശ്രീയും ലഭിച്ചു. ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുംഖമാണ് കാത്തിരുന്ന് ലഭിച്ച മകളുടെ മരണം. മകളുടെ വിയോഗത്തിന്റെ ആഘാതത്തിൽ കഴിഞ്ഞ ചിത്ര ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും റെക്കോഡിങ്ങിനെത്തിയത്.

അകാലത്തിൽ പിരിഞ്ഞു പോയ മകൾ നന്ദനയുടെ ഓർമ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ചിത്ര. മകളുടെ ഓർമകൾ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഗായിക കുറിച്ചു.

കുറിപ്പിങ്ങനെ

‘നിന്റെ ജനനം ആയിരുന്നു ഞങ്ങൾക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓർമകൾ ഞങ്ങൾക്കെന്നും നിധി പോലെയാണ്. നിന്നോടുള്ള സ്‌നേഹം വാക്കുകൾക്കപ്പുറമാണ്. നിന്റെ ഓർമകൾ ഞങ്ങളുടെ ഹൃദയത്തിൽ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനിൽക്കുകയും ചെയ്യും. ഒരു വേള എങ്കിലും നിന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങൾക്കു നിന്നോടു പറയണം. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു

2002ൽ ചിത്രയ്ക്കും ഭർത്താവ് വിജയ്ശങ്കറിനും നന്ദന ജനിക്കുന്നത്. 2011ൽ ഒരു വിഷു ദിനത്തിലാണ് നന്ദന ദുബായിയിൽ വച്ച്‌ നീന്തൽക്കുളത്തിൽ വീണ് മരിക്കുന്നത്. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്.