ഓടുന്നതിനിടെ ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരി റോഡില്‍ വീണു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓടുന്നതിനിടെ ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരി റോഡില്‍ വീണു. യാത്രക്കാര്‍ ഉടന്‍ വിവരം അറിയിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. അതിനാല്‍ ഒഴിവായത് വൻ ദുരന്തം

വള്ളാളര്‍ നഗറിനും തിരുവര്‍ക്കാടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സിലെ യാത്രക്കാരിയാണ് വീണത്. യാത്രക്കാരി തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റ സമയത്താണ് അപ്രതീക്ഷിത അപകടം.

സംഭവത്തില്‍ ഡി.എം.കെ. സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് തമിഴ്നാട് ബി.ജെ.പി. അധ്യക്ഷന്‍ കെ.അണ്ണാമലൈ തന്റെ എക്‌സ് അക്കൗണ്ടിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.