മരുന്ന് സംഭരണ ശാലയിലെ തീപിടുത്തം ആശങ്ക ഉണ്ടാക്കുന്നതെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം. മരുന്ന് ഗോഡൗണിലുണ്ടായ തീപിടുത്തം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്നാല്‍ സര്‍ക്കാര്‍ ഇതിനെ എല്ലാം അവഗണിക്കുകയാണ്. യാദൃശ്ചിക സംഭവങ്ങളാണെന്നാണ് സര്‍ക്കാര്‍ വാദം. മരുന്ന് വ്യാപാരത്തില്‍ ഉണ്ടായിരുന്ന അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കുമ്പോഴാണ് അതിന്റെ തൊണ്ടി സാധനങ്ങളും തെളിവുകളും നശിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തീപിടുത്തം ഉണ്ടാകുന്നത്. ഇതിന് പിന്നില്‍ വലിയ ഗൂഡാലോചനകളുണ്ട്. സംഭവത്തില്‍ വിദഗ്ധ സമിതി അന്വേഷണം നടത്തണം സത്യം പുറത്തുവരണം. സത്യം പുറത്തുവരാന്‍ ബിജെപി സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.