ടിക് ടോക്ക് ബാനിനെ എങ്ങനെ അതിജീവിച്ചെന്ന് തുറന്ന് പറഞ്ഞ് ലക്ഷ്മി മേനോൻ

മിഥുൻ രമേശിനെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രീയങ്കരിയാണ് ഭാര്യ ലക്ഷ്മി മേനോനും. വ്ലോ​ഗറായി തന്റെ കരിയർ ആരംഭിച്ച താര്തതിന് സോഷ്യൽ മീഡിയയിൽ വൻ ആരാധകരാണ് ഉള്ളത്. മിഥുൻ രമേശിനും മകൾ തൻവിക്കുമൊപ്പമുളള ലക്ഷ്മിയുടെ മിക്ക വീഡിയോകളും തരംഗമാകാറുണ്ട്. നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്.രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്.

താൻ എങ്ങനെ ടിക്ക് ടോക്ക് ബാനിനെ അതിജീവിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ ആണ് താരപത്‌നി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഒരു ടിക്ക് ടോക്ക് ബാനും തന്നെ ബാധിക്കില്ലെന്ന് കാണിക്കുന്നതാണ് ലക്ഷ്മി മേനോന്റെ പുതിയ വീഡിയോ. ടിക്ക് ടോക്ക് ബാൻ കാരണം താൻ വീണ്ടും യൂടൂബിലേക്ക് മടങ്ങിയെത്തുന്നു എന്നും താരം അറിയിച്ചു. ടിക്ക് ടോക്ക് എന്ന പ്ലാറ്റ്‌ഫോമിൽ നമ്മൾക്ക് ഒരുപാട് കഴിവുളള ആളുകളെ കാണാൻ സാധിക്കുമെന്നും ലക്ഷ്മി പറഞ്ഞു

യൂടൂബിനേക്കാള്‍ കുറച്ചുകൂടി എളുപ്പം ആണ്. നമ്മള്‍ യൂടൂബില്‍ വീഡിയോസ് സ്‌ക്രിപ്റ്റ് എഴുതി. എഡിറ്റ് ചെയ്തുവരുന്ന അത്രയും ബുദ്ധിമുട്ട് ഇല്ല ടിക്ക് ടോക്കില്‍ നമ്മള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍. ഒരു ദിവസം തന്നെ എത്ര വീഡിയോസ് വേണമെങ്കിലും ചെയ്യാം. അതാണ് ടിക്ക് ടോക്കിനുളള കമ്പം കൂടിയതെന്ന് മുന്‍പ് ലക്ഷ്മി മേനോന്‍ വ്യക്തമാക്കിയിരുന്നു.