സിസ്റ്റർ ലൂസിയെ വത്തിക്കാനും കൈവിട്ടു, ഫ്രാങ്കോയുടെ പൂക്കാലം തന്നെ

അച്ചടക്ക നടപെടിക്കെതിരെ അപ്പീൽ നല്കിയ സിസ്റ്റർ ലൂസിയെ വത്തിക്കാനും വൈവിട്ടു. സിസ്റ്റർ ലൂസി കടുത്ത അച്ചടക്ക ലംഘനം നറ്റത്തി എന്ന് വത്തിക്കാനും. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തത് മൂലമാണ്‌ നടപടി ഉണ്ടായത്. ഇതോടെ സഭയിൽ ഇപ്പോഴും ഫ്രാങ്കോയുടെ വസന്തകാലവും , സ്വാധീനവും തെളിയുകയാണ്‌. ആർഷ ഭാരത സംസ്കാരത്തിനു നിരക്കാത്ത കാര്യങ്ങൾ ആണ്‌ നടക്കുന്നത് എന്നുള്ള സിസ്റ്റർ ലൂസിയുടെ വാദവും വത്തിക്കാൻ തള്ളി. സി.ലൂസിയെ സ്വന്തം സഭയിൽ നിന്നും പുറത്താക്കിയത് ഇതോടെ വത്തിക്കാൻ ആസ്ഥനവും ശരിവയ്ച്ചിരിക്കുകയാണ്‌.വത്തിക്കാനിൽ നിന്നും വന്ന തീരുമാനം മഠം അധികൃതർ ഒപ്പിട്ട് വാങ്ങി

വത്തിക്കാൻ നീങ്ങുന്നത് അപകട വഴിയിലൂടെയോ?വത്തിക്കാനെ തിരുത്തി അന്തിമ വിധി ഇന്ത്യൻ കോടതിയുടേത്

ഇതാണ്‌ ഇപ്പോൾ ചോദ്യം. ഇന്ത്യൻ കോടതിയാണ്‌ ഇനി സിസ്റ്റർ ലൂസിക്ക് മുന്നിലുള്ള വഴി. ലൂസി ആ വഴി സ്വീകരിക്കാനുള്ള നീക്കത്തിലാണ്‌. ഇന്ത്യൻ കോടതിയിൽ നീതിക്കായി സമീപിച്ചാൽ നീതി കിട്ടുക തന്നെ ചെയ്യും എന്നും നിയമജ്ഞർ പറയുന്നു. അങ്ങിനെ വന്നാൽ വത്തിക്കാൻ ആസ്ഥാനത്തേ സഭാ നിയമം ആയിരിക്കില്ല ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് കേസ് തീർപ്പാകും.അതായത് അവസാന വിധി വത്തിക്കാന്റെ അല്ല എന്നും ഇന്ത്യൻ ഭരണഘടനയുടേയും ഇന്ത്യൻ കോടതിയുടേയും എന്നു തന്നെ സാരം. ഇത് വത്തിക്കാനു കനത്ത തിരിച്ചടിയാകും. യൂറോപ്യൻ രാജ്യങ്ങളിൽ വത്തിക്കാന്റെ ഇടപെടൽ കത്തോലിക്കാ രാജ്യങ്ങൾ പോലും അംഗീകരിക്കുന്നില്ല. അവിടുത്തേ കോടതികൾ ആണ്‌ തീരുമാനിക്കുക. സിസ്റ്റർ ലൂസിയുടെ വിഷയത്തിൽ ഇന്ത്യൻ കോടതി ആദ്യമായി വത്തിക്കാനെ തിരുത്തും എന്നും കരുതുന്നു.

അതേസമയം, എന്തുവന്നാലും മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കുമെന്ന് സി.ലൂസി   പ്രതികരിച്ചു. ലത്തീന്‍ ഭാഷയിലുള്ള കത്ത് ഇന്ന രാവിലെയാണ് സി.ലൂസി താമസിക്കുന്ന മഠത്തില്‍ എത്തിയത്. മഠം അധികൃതര്‍ കത്ത് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. 11 കാരണങ്ങളാണ് അപ്പീല്‍ തള്ളുന്നതിന് കാരണങ്ങളായി അക്കമിട്ട് നിരത്തിയിരിക്കുന്നത്.

എന്നാല്‍, കത്ത് പഠിക്കണമെന്നും പകര്‍പ്പ് പരിശോധിച്ച് ഉടന്‍ തന്നെ വീണ്ടും അപ്പീല്‍ നല്‍കുമെന്നും സി.ലൂസി പറയുന്നു. ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സഭ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും സി.ലൂസി പ്രതികരിച്ചു. വത്തിക്കാനില്‍ നിന്നുള്ള മറുപടി കത്തിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവന്നിട്ടില്ല. സാധാരണ നിലയില്‍ ഇത്തരം അപ്പീലുകള്‍ വത്തിക്കാന്‍ തള്ളുകയാണ് പതിവ്.ഇരയുടെ മൊഴിയും വാദവും പോലും കേൾക്കില്ല