വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കയ്പമംഗലം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി തോയപുറത്ത് വീട്ടില്‍ ജുബൈര്‍ എന്ന 36കാരനെയാണ് പോലീസ് പിടികൂടിയത്. പോക്‌സോ നിയമ പ്രകാരമാണ് ജുബൈറിന് എതിരെ കേസ് എടുത്തിരിക്കുന്നത്.

പതിമൂന്ന് വയസുള്ള ആണ്‍കുട്ടിയെ ജുബൈര്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. മതിലകം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ ടികെ ഷൈജുവും സംഘവുമാണ് ജുബൈറിനെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ ക്ലീസണ്‍, സീനിയര്‍ സി പി ഒ ഷിഹാബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.