ആദ്യ ഓണത്തിന് വിഷ്ണു എന്താണ് സർപ്രൈസ് നൽകുന്നതെന്ന ചിന്തയിലായിരുന്നു ഞാൻ-മീര അനിൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് മീര അനിൽ.കഴിഞ്ഞ ദിവസമാണ് മീര വിവാഹിത ആയത്.പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയുടെ കഴുത്തിൽ മുന്ന് ചാർത്തിയത്.ലോക്ക്ഡൗൺ സമയത്തായിരുന്നു വിവാഹം എങ്കിലും ആരാധകർ നടിയുടെ വിവാഹം ആഘോഷമാക്കിയിരുന്നു.നടിയുടെ വിവാഹ ചിത്രങ്ങളും പോസ്റ്റ് വേഡിംഗ് ഷൂട്ടുമൊക്കെ സോഷ്യൽ മീഡിയകളിൽ വൻഹിറ്റായി.വിവാഹശേഷമുള്ള ആദ്യ ഓണത്തെക്കുറിച്ച് തുറന്നുപറയുകയാണ് മീര.

സമ്മാനങ്ങളും സർപ്രൈസുകളും ഏറെയിഷ്ടമാണ് തനിക്കെന്ന് വിഷ്ണുവിനോട് നേരത്തെ തന്നെ പറഞ്ഞിരുന്നുവിവാഹ ശേഷമുള്ള ആദ്യ ആഘോഷമാണ് ഓണം.ഓണത്തിന് വിഷ്ണു എന്ത് സർപ്രൈസാണ് നൽകുന്നതെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു ഞാൻ.കേരള സാരിയായിരുന്നു ഇത്തവണ സമ്മാനമായി ലഭിച്ചത് പരിപാടികളും മറ്റുമൊക്കെയായി മുന്നേറുന്നതിനിടയിലും പാചകത്തിലും താൻ സജീവമാണെന്നും മീര പറയുന്നു.

വളരെ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.വളരെ കുറച്ച് ആഭരണങ്ങളും സെറ്റുസാരിയുമായിരുന്നു മീരയുടെ കല്യാണ വേഷം.തുളസിമാല ചാർത്തിയാണ് ഇരുവരും വിവാഹിതരായത്.കോവിഡ് കാലമായതിനാൽ പ്രൊട്ടോക്കോൾ പാലിച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ചടങ്ങിനെത്തിയിരുന്നു.കഴിഞ്ഞ ജനുവരിയിലായിരുന്നു മീരയും വിഷ്ണുവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്.