ജീവിതത്തില്‍ ബ്രേക്ക് അപ് വേണം, ഒരാളെ പ്രേമിച്ച് അയാളെ തന്നെ വിവാഹം ചെയ്യുന്നതില്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് ഇല്ലല്ലോ, മെറീന പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മെറീന മൈക്കിള്‍. ഫീച്ചര്‍ സിനിമകളിടലൂടെ യും ഹ്രസ്വ ചിത്രങ്ങളിലുടെയും മറീന സജീവമാണ്. മോഡല്‍ കൂടിയാണ് താരം. ഇപ്പോള്‍ വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. മുംബൈ ടാക്‌സി,ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച താരം ഇപ്പോള്‍ കുടുംബത്തോടൊപ്പം ലോക് ഡൗണ്‍ ദിവസങ്ങള്‍ ചിലവഴിക്കുകയാണ്.

 

കുടുംബത്തോടൊപ്പം കോഴിക്കോടുള്ള വീട്ടിലാണ് മറീന ഇപ്പോള്‍. സിനിമകള്‍ കണ്ടും ഫിറ്റ്‌നസ് കാര്യങ്ങള്‍ ശ്രദ്ധിച്ചും ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ ചെലവഴിക്കുകയാണ് താരം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും വിവാഹത്തെ കുറിച്ച് ഉടന്‍ ആലോചിക്കുന്നില്ലെന്നാണ് മെറീന മൈക്കിള്‍ പറയുന്നത്.

വിവാഹം ഒന്നും തന്നെ ഇപ്പോള്‍ ഇല്ല എന്നും ഭാവി വരനെക്കുറിച്ച് പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമില്ല. ആളുകള്‍ എപ്പോഴും മാറികൊണ്ടിരിക്കും. അതുകൊണ്ട് ഇങ്ങനെയുള്ള ഒരാള്‍ വേണം പങ്കാളിയായി എന്നൊന്നും പറയാന്‍ സാധിക്കില്ല.

‘ആളുകള്‍ എപ്പോഴും മാറികൊണ്ടിരിക്കും. അതുകൊണ്ട് ഇങ്ങനെയുള്ള ഒരാള്‍ വേണം പങ്കാളിയായി എന്നൊന്നും പറയാന്‍ സാധിക്കില്ല. മനുഷ്യരുടെ സ്വഭാവം സീസണ്‍ പോലെ മാറും. പത്ത് വര്‍ഷം മുന്‍പുള്ള ആളായിരിക്കില്ല, ഇപ്പോള്‍ ഞാന്‍’ മറീന പറഞ്ഞു.

ബ്രേക്കപ്പിനെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും മറീന പറഞ്ഞത് ഇങ്ങനെ: ‘എല്ലാവരുടെയും ജീവിതത്തില്‍ ബ്രേക് അപ് ഉണ്ടാകും. ബ്രേക് അപ് വേണം. എങ്കിലേ, ജീവിതത്തില്‍ നിന്ന് നാം എന്തെങ്കിലും പഠിക്കൂ. പെട്ടന്ന് തന്നെ ഒരാളെ പ്രേമിച്ച് അയാളെ തന്നെ വിവാഹം ചെയ്യുന്നതില്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് ഇല്ലല്ലോ! ലൈഫില്‍ കുറച്ചൊക്കെ സാഡ് ആവണ്ടേ മോനൂസേ..’ ഒരാളുടെ ചോദ്യത്തിന് മെറീന മറുപടി നല്‍കി.