ബാങ്കില്‍ ജോലി ചെയ്തയാളാണ് ഞാന്‍, അധികം ആര്‍ക്കും അറിയാത്ത എംജി ശ്രീകുമാറിന്റെ ജീവിതം

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. അപ്പോള്‍ പറയാം നേടാം എന്ന പരിപാടിയില്‍ അവതാരകന്‍ കൂടിയാണ് അദ്ദഹം. ഇതില്‍ ഒരു എപ്പിസോഡിലാണ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഗായകന്‍ തുറന്ന് പറയുന്നത്. അഡോണിയും സന്ധ്യയും പങ്കെടുത്ത എപ്പിസോഡിലാണിത്. ഇവരോട് വ്യക്തി ജീവതത്തിലെ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അഡോണിയുടെ പ്രണയത്തെ കുറിച്ചാണ് സന്ധ്യ പറഞ്ഞതി. തന്റെ നാടായ മുണ്ടക്കയത്തെ കുറിച്ച് അഡോണിയും പറഞ്ഞു. നാടിനെ കുറിച്ച് താരം പറയുന്നതിനിടെയാണ് തനിക്കും ആ നടിനും തമ്മില്‍ പഴയൊരു ബന്ധമുണ്ടെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞത്.

”മുണ്ടക്കയം എന്ന പ്രകൃതി രമണീയമായ സ്ഥലം എനിക്ക് ഒരിക്കലും മറക്കാന്‍ ആകില്ല. കാരണം ഞാന്‍ ലിബിയയില്‍ പോയി വന്ന ശേഷം ബാങ്ക് ടെസ്റ്റ് എഴുതുകയും അത് പാസ് ആവുകയും ചെയ്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാന്‍വാന്‍കൂറിന്റെ ടെസ്റ്റാണ് എഴുതിയത്. അന്ന് എന്റെ ആദ്യ പോസ്റ്റിങ് മുണ്ടക്കയം ആയിരുന്നു. ഞാന്‍ ഏകദേശം ഒന്നര, രണ്ടുവര്‍ഷത്തോളം മുണ്ടക്കയത്ത് ഉണ്ടായിരുന്നു.- എംജി ശ്രീകുമാര്‍ പറഞ്ഞു.

ഇത് ഞങ്ങളുടെ നാട്ടുകാര്‍ക്ക് ഒരു സര്‍പ്രൈസ് ന്യൂസ് ആയിരിക്കും എന്നാണ് എംജിയുടെ വാക്കുകള്‍ക്ക് കേട്ട ശേഷം അഡോണി പറഞ്ഞത്. ഇങ്ങോട്ട് വന്നപ്പോള്‍ തന്നെ സാറിനെ തന്റെ നാട്ടുകാര്‍ അന്വേഷിച്ചിരുന്നു എന്നും അഡോണി സൂചിപ്പിച്ചു. മുണ്ടക്കയത്തെ നാട്ടുകാര്‍ക്ക് തന്റെ ആശംസകള്‍ എന്ന് ഇതിന് മറുപടിയായി എംജി പറയുന്നു.

തന്റെ പ്രണയത്തെ കുറിച്ച് അഡോണി പറഞ്ഞു. അവന് നല്ലൊരാള്‍ ഉണ്ടായിരുന്നു എന്ന് സന്ധ്യ ഇടയില്‍ കയറി പറഞ്ഞിരുന്നു. എല്ലാ സത്യങ്ങളും അങ്ങനെ വിളിച്ച് പറയല്ലേ എന്നാണ് താരം പെട്ടെന്ന് പറഞ്ഞത്. ഇഷ്ടപെടുന്ന ഒരാള്‍ ഒപ്പം ഉണ്ടെന്നുള്ള കാര്യം അഡോണി നിഷേധിച്ചില്ല. എന്നാല്‍ അത് ആരാണെന്ന് വെളിപ്പെടുത്തിയില്ല.