മന്ത്രി ആർ ബിന്ദു അഹങ്കാരി,അഹങ്കാരത്തിന്റെ ആൾരൂപമാണിവർ!

മന്ത്രി ആർ ബിന്ദുവിനെതിരേ രൂക്ഷ വിമർശനം നടത്ത് കെ എം ഷാജഹാൻ. അഹങ്കാരം നിറഞ്ഞ പെരുമാറ്റം മരിച്ച മനുഷ്യരോട് പോലും മന്ത്രി ചെയ്യുന്നു. കരുവന്നൂർ ബാങ്കിൽ അദ്ധ്വാനിച്ച് ഉണ്ടാക്കി നിക്ഷേപിച്ച പണം ചികിൽസക്ക് പോലും നല്കാതിരുന്നത് കോടികൾ അവിടെ അഴിമതി നടത്തിയവരാണ്‌ എന്നും സൂചിപ്പിച്ചു.മരിച്ച ഫിലോമിനയുടെ മൃതദേഹം ബാങ്കിന് മുന്നില്‍വെച്ച് പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മന്ത്രി പ്രതികരണം നടത്തിയിരുന്നു. കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിട്ടുണ്ടെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. പിന്നീട് ആവശ്യമുള്ള പണം തന്നിട്ടുണ്ടെന്ന് പറഞ്ഞത് തെറ്റായ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മന്ത്രി പിന്നീട് സമ്മതിച്ചു.

കെ എം ഷാജഹാന്റെ കരുവന്നൂർ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട പ്രതികരണം ഇങ്ങിനെ

എന്തൊരു അഹങ്കാരിയാണ് ഈ വനിത.അദ്ധ്യാനിച്ചുണ്ടാക്കിയ 30 ലക്ഷം ബാങ്കിൽ നിക്ഷേപിച്ച ഒരു പാവം മനുഷ്യൻ.ആ മനുഷ്യന്റെ ഭാര്യക്ക് ചികിത്സക്കാവശ്യമായ പണം നൽകാൻ കരുവന്നൂർ ബാങ്കിൽ നിന്ന് കോടികൾ കൊള്ളയടിച്ച മേലാളന്മാർ തയ്യാറായില്ല.ആ ഹതഭാഗ്യനായ മനുഷ്യനോട് സഹാനുഭൂതിയോടെ പെരുമാറുന്നതിന് പകരം, ഏതോ മുതലാളിയുടെ ഭാഷയിൽ സംസാരിക്കുകയാണിവർ. അഹങ്കാരത്തിന്റെ ആൾരൂപമാണിവർ! തികഞ്ഞ അഹങ്കാരി.

സി പി എം ഭരണ സമിതി നയിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ ആയിരത്തിലധികം നിക്ഷേപകർക്ക് തിരികെ ലഭിക്കാനുള്ളതു് 100 കണക്കിന് കോടി രൂപ.അതേ സമയം, സി പി എമ്മിന്റെ സ്വന്തം സഹകരണ സ്ഥാപനമായ റബ്കോയുടെ 234 കോടി രൂപയുടെ വായ്പ, പിണറായി സർക്കാർ 2019 ൽ ഏറ്റെടുത്തു. റബ്കോയുടെ 234 കോടി രൂപയുടെ വായ്പ ഇനി സർക്കാർ തിരികെ നൽകും!