താലിബാൻ കേരളത്തിലേക്ക് അയച്ചത് 21000കോടിയുടെ ഹെറോയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ

സപ്റ്റംബർ 17നു ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും പിടികൂടിയ 21000 കോടി രൂപയുടെ ഹെറോയിൽ കേരളത്തേ മയക്ക് മരുന്നിൽ മുക്കി കൊല്ലാനുള്ള ഗൂഢ പദ്ധതിയായിരുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികൾ. താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാൻ വഴിയാണ്‌ 3 ടൺ ഹെറോയിൽ ഗുജറാത്തിലെത്തിയത്. കണ്ടൈനർ വന്നത് അഫ്ഗാനിസ്ഥാനിൽ നിന്നെങ്കിൽ ഇതിന്റെ ലക്ഷ്യ സ്ഥാനം കേരളവും തമിഴ്നാടും ആയിരുന്നു. ഗുജറാത്ത് തുറമുഖത്തിൽ നിന്നും കെട്ടിട നിർമ്മാണ സാധനങ്ങളും, ടൈലുകളും ധാരാളം കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും കണ്ടൈനർ വഴി എത്തുന്നുണ്ട്. ഇത്തരം കണ്ടൈനർ വഴി ഹെറോയിൽ കേരളത്തിലും കുറെ തമിഴ്നാട്ടിലും എത്തിക്കുക. തുടർന്ന് ഇതിന്റെ ഒരു ഭാഗം ശ്രീലങ്കയിലേക്ക് കേരള തീരം വഴി കടത്താനും ലക്ഷ്യം വയ്ച്ചിരുന്നു. മുമ്പ് റിപോർട്ട് ചെയ്തത് സപ്റ്റംബർ 17നു ഗുജറാത്തിൽ പിടിച്ച ഹെറോയിൻ ഇന്ത്യയുടെ ചരിത്രത്തിലേ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയായിരുന്നു എന്നാണ്‌. എന്നാൽ ലോകത്ത് ഇത്ര അധികം ഹെറോയിൻ മയക്ക് മരുന്ന് ഇതാദ്യമായാണ്‌ പിടിക്കുന്നത് എന്നും ലോകത്തേ തന്നെ ആദ്യ സംഭവം എന്നും അന്തർദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.

ഗുജറാത്തിൽ ഈ മയക്ക് മരുന്ന് പിടികൂടിയില്ലായിരുന്നു എങ്കിൽ കേരളത്തിലെ സ്കൂൾ, കോളേജ് കുട്ടികളുടേയും ജനങ്ങളുടെ സിരകളിലൂടെയും ഈ മയക്ക് മരുന്ന് ഒഴുകുമായിരുന്നു. മയക്ക് മരുന്ന് ഗുജറാത്ത് തുറമുഖത്തിൽ വന്നു എങ്കിലും അവിടെ ഒന്നും ചരക്ക് പുറത്ത് വിതരണം ചെയ്യനുള്ള ധൈര്യം ഇല്ല. ഇന്ത്യയിൽ കാശ്മീരിൽ പോലും മയക്ക് മരുന്നും സ്വർണ്ണ കടത്തും നടത്താൻ ഏറെ ബുദ്ധിമുട്ടാണ്‌. അതിനു പറ്റിയ ഏറ്റവും നല്ല സുരക്ഷിത സ്ഥലം എന്ന നിലക്കാണ്‌ ഇത് കേരളത്തിലേക്ക് കടത്താൻ ആസൂത്രണം ചെയ്തത്. വിതരണത്തിനു രാഷ്ട്രീയ , പോലീസ് സംവിധാനങ്ങൾ അടക്കം ഉപയോഗിക്കാം എന്നും കണക്കു കൂട്ടി

ഇതോടെ ഇന്ത്യൻ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയത് കേരളത്തേ സംബന്ധിച്ച് വലിയ ഒരാശ്വാസ നടപടിയായിരുന്നു. എന്നിട്ടും കേരളത്തിലെ മാധ്യമങ്ങൾ മയക്ക് മരുന്ന് ഗുജറാത്ത് പോർട്ടിൽ പിടികൂടി എന്ന കാരണത്താൽ അമിത്ഷായേയും നരേന്ദ്ര മോദിയേയും വിമർശിച്ച് എഴുതിയിരുന്നു. കേരളത്തിൽ ഈ വിമർശനത്തിനു അവർ ഉപയോഗിച്ചത് മുമ്പ് ലക്ഷദ്വീപിൽ കോവിഡ് കേന്ദ്ര സർക്കാരിന്റെ ജൈവായുധം എന്ന് പറഞ്ഞ അയിഷ സുൽത്താനയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റും ആയിരുന്നു. എന്നാൽ ഗുജറാത്ത പോർട്ടിലെ കാര്യക്ഷമത മൂലമാണ്‌ മയക്ക് മരുന്ന് പിടികൂടാൻ ആയത് എന്നതാണ്‌ വസ്തുത.

കേരളത്തിൽ ഭീകരവാദം വളർത്താൻ മാത്രമല്ല തീവ്ര സംഘടനകൾക്ക് പണം കണ്ടെത്താനും മയക്ക് മരുന്ന് വിതരണം പ്രധാന വഴിയാണ്‌. കേരളത്തിലെ ഇതര മത്സ്ഥരായ ചെറുപ്പക്കാരിൽ മയക്ക് മരുന്ന് ലഹരി നല്കി അവരുടെ ആരോഗ്യവും ചിന്താശേഷയിം മറ്റും തകർക്കുക..മയക്ക് മരുന്നിനു അടിമയായി അവരുടെ ജീവിതം തകർക്കുക..ഇത്തരത്തിൽ സമൂഹത്തിൽ വലിയ നശീകരണവും ചില വിഭാഗങ്ങളേ ലക്ഷ്യം വയ്ച്ചുള്ള മയക്ക് മരുന്ന് വിതരണവും നടപ്പാകുമ്പോൾ മറുവശത്ത് തീവ്ര നിലപാടുകാർ തഴച്ച് വളരും. തീവ്ര നിലപാടുകാർക്ക് എല്ലാ ആഢബരത്തിനും വിപണിയേ മാറ്റി മറിക്കാനും പണം ലഭിക്കും. വിപണിയും കച്ചവട സ്ഥാപനങ്ങളും. ഭൂ സ്വത്തുകളും അവർ കൂടുതലായി കൈക്കലാക്കും. ഇതെല്ലാം മയക്ക് മരുന്ന് ജിഹാദിന്റെ പ്രത്യാഘാതങ്ങളാണ്‌

3,000 കിലോ ഹെറോയിൻ പിടിച്ചെടു ത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ്‌ മയക്ക് മരുന്നിന്റെ കേരള റൂട്ടും ബന്ധവും സംശയിക്കുന്നത്. ഇപ്പോൾ അറസ്റ്റിലയവരും ചെന്നൈ സ്വദേശികളാണ്‌.ഇറാൻ വഴി ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ടാൽക്ക് കയറ്റുമതിയുടെ ഭാഗമായാണ്‌ മയക്ക് മരുന്ന് ഒളിപ്പിച്ച് കടത്തിയത്. 2,000 കിലോഗ്രാം ഒരു കണ്ടെയ്നറിലും ബാക്കിയുള്ളത് മറ്റൊന്നിലും കണ്ടെത്തുകയായിരുന്നു.അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് മയക്ക് മരുന്ന് എത്തുകയും അവിടെ നിന്നും ഗുജറാത്തിലേ പോർട്ടിലേക്ക് വിടുകയുമായിരുന്നു. മുന്ദ്ര തുറമുഖം വരെ വിജയവാഡ ആസ്ഥാനമായുള്ള കമ്പനിയായ ആഷി ട്രേഡിംഗ് കമ്പനി യുടെ പേരിലാണ്‌ ചരക്ക് വന്നത്.മൊത്തം 40 ടൺ ഭാരമുള്ള രണ്ട് കണ്ടെയ്നറുകളുടെ ചരക്കുകൾക്ക് ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 3000 കിലോ ഹെറോയിൽ. 21000 കോടിയുടെ വില വരും എങ്കിലും ഇത് ചില്ലറ വില്പനയിൽ 1 ലക്ഷത്തിലധികം കോടി രൂപ ഉണ്ടാകും.