‘മുകുൾ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു, കൂടുതൽ പേർ വരും’; മുകുൾ റോയിയുടെ തിരിച്ചുവരവിൽ പ്രതികരിച്ച് മമത

ബിജെയിൽ നിന്ന് ത്രിണമൂൽ കോൺ​ഗ്രസിലേക്ക് മടങ്ങിയെത്തിയ മുകുൾ റോയിക്കു സ്വാഗതവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാന‍‍ർജി. മകൻ ശുബ്രൻഷുവിനൊപ്പം ബിജെപിയിൽ നിന്ന് കഴിഞ്ഞ ദിവസ൦ ത്രിണമൂലിലേക്ക് മടങ്ങിയെത്തിയ മുകുൾ റോയ്ക്ക് പ്രതീക്ഷിച്ചതിലും മികച്ച സ്വീകരണമാണ് ടിഎംസിയിൽ നിന്ന് ലഭിച്ചത്. ബംഗാളിൽ ശക്തി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി ടിഎംസിയിൽ നിന്ന് ആദ്യം അടർത്തിയെടുത്ത നേതാവായിരുന്നി മുകുൾ റോയ്.

”മുകുൾ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകൻ ആയിരുന്നില്ല. കൂടുതൽ പേർ വരും” – മമത പ്രതികരിച്ചു. തനിക്ക് ബിജെപിയ്ക്കൊപ്പം തുടരാനാവില്ലെന്നും ബിജെപി വിട്ടതിന് ശേഷം തന്റെ പഴയ സഹപ്രവർത്തകരെ കാണുമ്പോൾ വലിയ സന്തോഷം തോനുന്നുവെന്നാണ് മുകുൾ റോയ് പ്രതികരിച്ചത്.