കേരളത്തിൽ 5 ലക്ഷം സർക്കാർ ജീവനക്കാർ വേണ്ട, 2.5 ലക്ഷത്തേ പിരിച്ച് വിടണം

അഴിമതിക്കെതിരേ നിയമ യുദ്ധം നടത്തി ശ്രദ്ധ നേടിയ കൊല്ലം എം കെ സലിം ആം ആദ്മി പാർട്ടിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന യോഗത്തിൽ അദ്ദേഹം മെംബർ ഷിപ്പ് സ്വീകരിച്ചു. തിരുവന്തപുരത്തേ ലുലു മാളിന്റെ തീര ദേശ നിയമ ലംഘനങ്ങൾക്കെതിരേ സുപ്രീം കോടതിയിൽ ഇപ്പോൾ നിയമ പോരാട്ടം നടത്തുകയാണ്‌ എം കെ സലിം. കൊല്ലം ബൈപ്പാസ് ഇദ്ദേഹത്തിന്റെ നിയമ പോരാട്ടങ്ങളുടെ വിജയം കൂടിയായിരുന്നു. വിദേശ ട്രോളറുകളുടെ ആഴക്കടൽ മൽസ്യ ബന്ധനം നിരോധിച്ച കോടതി വിധി എദ്ദേഹം പോരാടി നേടിയതാണ്‌, സർക്കാർ വേതനം കൊടുക്കുന്ന മുഴുവൻ പോസ്റ്റുകളിലും നിയമനം പി എസ് എസിക്ക് വിടണം, ക്ളിനിക്കൽ എസ്റ്റാബ്ലീഷ്മെന്റ് ബില്ല് തുടങ്ങിയവ നടപ്പിൽ വരുത്താനും എം കെ സലിം നടത്തുന്ന നിയമ പോരാട്ടം ശ്രദ്ധേയമാണ്‌.

എൽഡിഎഫും യൂഡിഎഫും കേരളത്തിൽ മാറി മാറി ഭരിക്കുകയാണ്, ഒരു ഭരണവും ജനങ്ങക്ക് തൃപ്തി നൽകിയിട്ടില്ല. അതുകൊണ്ടാണ് തുടർ‌ഭരണം കിട്ടാത്തത്, ഇത്തവണ തുടർഭരണം കിട്ടിയത് അരണം തൃപ്തികരമായതുകൊണ്ടല്ല. കോൺ​ഗ്രസിന്റെ കാലുവാരലുകളാണ് എൽഡിഎഫ് ജയിക്കാൻ കാരണമായതെന്ന് ആം ആദ്മി പാർട്ടിയുടെ കേരളാ ചീഫ് കോഡിനേറ്റർ പി സി സിറിയക് റിട്ടയഡ് ഐ എ എസ് കർമ ന്യൂസിനോട് പറഞ്ഞു. ആംആദ്മി പാർട്ടിക്ക് കേരളത്തിൽ നല്ല ഓപ്പർച്ചൂണിറ്റിയുണ്ട്. കേരളത്തിലെ പോലിസുകാര് മുഴുവൻ രാഷ്ട്രീയക്കാരുമായും ഒരുമിച്ചു നിൽക്കുന്നവരാണ്. പിണറായിയുടെ രണ്ടാം ഭരണം തുടങ്ങിയതിനുശേഷം പോലിസ് അഴിഞ്ഞാടുകയാണ്, അതിനുദാഹരണങ്ങൾ നിരവധിയാണ്, ആലുവയിലെ ആത്മഹത്യ അതിന്റെ പ്രധാന ഉദാഹരണമാണ്.

കേരളത്തിൽ തൊഴിലവസരങ്ങൾ വളരെ കുറവാണ്, അങ്ങനെ വരുമ്പോൾ ആവശ്യമില്ലാത്ത പോസ്റ്റുകളുണ്ടാക്കി പാർട്ടി നേതാക്കന്മാരെ കുത്തിക്കയറ്റുകയാണ്, അർഹതയുള്ളവർ നോക്കി നിൽക്കുമ്പോഴാണ് ഇതെല്ലാം നടക്കുന്നത്, ഈ അവസ്ഥ മാറാനായി കേരളത്തിൽ ധാരാളം സംരഭങ്ങൾ വരണമെന്നും പി സി സിറിയക് റിട്ടയഡ് ഐ എ എസ് കർമ ന്യൂസിനോട് പറഞ്ഞു. കർഷകർക്ക് ന്യായവില കിട്ടുന്നില്ല എന്നത് മറ്റൊരു വലിയ പ്രശ്നമാണ്. സർക്കാരിന്റേത് ബിസനസ് ഫ്രണ്ട്ലി നയമല്ല. കേരളത്തിൽ 5 ലക്ഷം സർക്കാർ ജീവനക്കാർ വേണ്ട, 2.5 ലക്ഷത്തേ പിരിച്ച് വിടണം, ജീവനക്കാർ കൂടുന്നത് മൂലം ജനങ്ങളുടെ ഫയലിൽ നിയമ കുരുക്കും അതു വഴി കൈക്കൂലി വാങ്ങാനും കാരണമാകുന്നു