ആരോരുമില്ലാത്ത ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് വിവാഹം നടത്തി മുസ്ലീം യുവാവ്

മത സൗഹാര്‍ദത്തിന്റെ പല വാര്‍ത്തകളും പുറത്ത് എത്താറുണ്ട്.നന്മയുള്ള അത്തരം ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്.അനാഥരായ ഹിന്ദു സഹോദരിമാരെ മുസ്ലീം യുവാവ് ദത്തെടുത്തു എന്നാണ് വാര്‍ത്ത.ദത്തെടുക്കുക മാത്രമല്ല കല്യാണ പ്രായമായപ്പോള്‍ അവരുടെ വിവാഹവും നടത്തി.അതും ഹിന്ദു ആചാര പ്രകാരം തന്നെ.ബാബാ ഭായ് പത്താന്‍ എന്നയാളാണ് ഹിന്ദു സഹോദരിമാരുടെ ജീവിതം കരക്കടുപ്പിച്ചത്.സ്‌കൂപ്വൂപ്പിലാണ് മനസിന് കുളിര്‍മ നല്‍കുന്ന ഈ റിപ്പോര്‍ട്ട് പുറത്ത് എത്തിയത്.മഹാരാഷ്ട്രയിലെ അഹ്മദ് നഗറിലാണ് ഇത്തരത്തില്‍ ഹൃദയസ്പര്‍ശിയായ സംഭവം ഉണ്ടായത്.വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പത്താന്‍ സഹോദരിമാരെ ദത്തെടുക്കുന്നത്.അവരെ വളര്‍ത്തി വലുതാക്കി വിവാഹ പ്രായം എത്തിയപ്പോള്‍ വിവാഹുവും നടത്തി.വിവാഹത്തിന്റെ എല്ലാ ചിലവുകളും പത്താന്‍ തന്നെ മുടക്കി.മാത്രമല്ല് ഹിന്ദു ആചാപര പ്രകാരം വിവാഹം ചെയ്ത് അയയ്ക്കുകയും ചെയ്തു.പത്താന്റെയും സഹോദരിമാരുടെയും കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം വൈറല്‍ ആയി കഴിഞ്ഞു.

അതേസമയം സഹോദരന്മാര്‍ ഇല്ലാതിരുന്നത് കൊണ്ട് ഈ സഹോദരിമാര്‍ക്ക് പത്താന്‍ സഹോദരന്‍ ആയിരുന്നു എന്നും അമ്മാവന്റെ ചുമതല വഹിച്ച് പത്താന് വിവാഹം നടത്തി കൊടുക്കുക ആയിരുന്നെന്നും ഒരു റിപ്പോര്‍ട്ട് കൂടി പുറത്തെത്തുന്നുണ്ട്.ഇതും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്.ശശി തരൂര്‍ എംപി അടക്കമുള്ളവര്‍ വീഡിയോയും മറ്റും പങ്കുവെച്ചിട്ടുമുണ്ട്.