മയോസൈറ്റിസ് നിസ്സാരമല്ല, ചികിത്സ തുടരുന്നതിനായി കരിയറിൽ നിന്ന് ബ്രേക് എടുക്കാൻ സാമന്ത

തെന്നിന്ത്യൻ താരം സാമന്ത റൂത് പ്രഭുവിന് മയോസൈറ്റിസ് ബാധിച്ചുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കഴിഞ്ഞ വർഷം വായിച്ചറിഞ്ഞത്. സമാന്ത മയോസൈറ്റിസിന് ചികിത്സ തേടുന്നതിന്റെ ഭാ​ഗമായി കരിയറിൽ നിന്ന് ബ്രേക് എടുക്കുന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷമാണ് സാമന്ത രോ​ഗവിവരം ആദ്യമായി ആരാധകരുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോ​ഗമാണ് തന്നെ ബാധിച്ചതെന്നാണ് ഇൻസ്റ്റ​ഗ്രാമിലൂടെ സാമന്ത അറിയിച്ചത്.

ഇപ്പോഴിതാ തുടർ ചികിത്സയ്ക്കായി താരം കരിയറിൽ നിന്ന് ബ്രേക്ക് എടുക്കാൻ പോകുകയാണ്. ഏത് പ്രായക്കാരെയും, കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ബാധിക്കാവുന്ന രോഗമാണ് ഇത്. ശ്വസിക്കാനും ഭക്ഷണം വിഴുങ്ങാനും ഇത്തരക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷ്ണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. നിരവധി തരം മയോസൈറ്റിസുകളാണ് ഉള്ളത്. അതിൽ പ്രധാനം പോളി മയോസൈറ്റിസും ഡെർമാമയോസൈറ്റിസുമാണ്.

പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷ്ണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.തോൾ, ഇടുപ്പ്, തുട എന്നീ പേശികളെയാണ് പ്രധാനമായും മയോസൈറ്റിസ്ബാ ധിക്കുക. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്ന ഈ രോഗം 30 വയസിനും 60 വയസിനും മധ്യേയാണ് കൂടുതലായി കണ്ടുവരുന്നത്.

പ്രധാന ലക്ഷണങ്ങൾ : പേശിക്കുണ്ടാകുന്ന ബലക്കുറവ്, പേശി വേദന, ക്ഷീണം, വീണതിന് ശേഷം എഴുനേൽക്കാനും ഇരിക്കാനും ബുദ്ധിമുട്ട് തോന്നുക, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് തോന്നുക, സന്തോഷക്കുറവും വിഷാദവും അനുഭവപ്പെടുക. ഇത്തരക്കാർക്ക് കസേരയിൽ നിന്ന് എഴുനേൽക്കാനും, സ്റ്റെപ്പ് കയറാനും, സാധനങ്ങൾ എടുത്ത് ഉയർത്താനും, മുടി ചീകാനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടും. ത്വക്കിൽ ചുവന്ന പാടുകൾ ഉണ്ടാക്കുന്നു. സ്ത്രീകളിലും കുട്ടികളിലുമാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.