മോഷ്ടാവിന്റെ ആക്രമണത്തിൽ തൃശൂർ സ്വദേശി റിയാദിൽ കൊല്ലപ്പെട്ടു

റിയാദ്. മോഷണം ചെറുക്കുന്നതിനിടെ ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി റിയാദില്‍ കുത്തേറ്റ് മരിച്ചു. തൃശൂര്‍ പേരിങ്ങോട്ടുകര സ്വദേശിയായ അഷ്‌റഫാണ് മരിച്ചത്. കഴിഞ്ഞ ദിവസം എക്‌സിറ്റ് നാലിലുള്ള പാര്‍ക്കിങ്ങില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അഷ്‌റഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഉമ്മുല്‍ ഹമാം സെക്ടറില്‍ അംഗമാണ്.

അക്രമിയുടെ കുത്തേറ്റ അഷ്‌റഫിനെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ എത്തിച്ചു. അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ ചൊവ്വാഴ്ച രാത്രി മരിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാ ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കും.