സല്യൂട്ട് ചെയ്ത് സുരേഷ് ​ഗോപി, തിരികെ സല്യൂട്ട് ചെയ്ത് താരപുത്രൻ, അതിഥിയായി ദിലീപും

എറണാകുളത്തെ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ ആണ് സ്ഥലം. മിടുക്കരായ കുട്ടികൾ അണിനിരന്ന സ്കൂൾ ബാൻഡിനെ സല്യൂട്ട് ചെയ്യുകയാണ് വിശിഷ്‌ടാതിഥിയും മുൻ രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി . ബാൻഡിന്റെ ചിട്ടകൾ പ്രകാരം ബാൻഡ് തലവനായ വിദ്യാർത്ഥി അദ്ദേഹത്തിന്റെ സല്യൂട്ട് സ്വീകരിച്ച് തിരികെ സല്യൂട്ട് ചെയ്തു. സല്യൂട്ട് ചെയ്ത ഈ വിദ്യാർത്ഥി മലയാളികളുടെ ഒരു പ്രിയപ്പെട്ട താരപുത്രനാണ്. വേദിയിൽ അതിഥിയായി ദിലീപുമുണ്ട്

സ്കൂൾ ബാൻഡിനെ നയിച്ചത് സായ്കൃഷ്ണയായിരുന്നു. വിശിഷ്‌ടാതിഥിയായി ചടങ്ങിന് എത്തിയത് മുൻ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയായിരുന്നു. ബാൻഡിന്റെ ചിട്ടകൾ പ്രകാരം ബാൻഡ് തലവനായ വിദ്യാർത്ഥി അദ്ദേഹത്തിന്റെ സല്യൂട്ട് സ്വീകരിച്ച് തിരികെ സല്യൂട്ട് ചെയ്തു. സായ്ക‍ൃഷ്ണയേയും മറ്റ് കുട്ടികളേയും നോക്കി നിറചിരിയോടെ സുരേഷ് ​ഗോപി നിൽക്കുന്നതും വീഡിയോയിൽ‌ കാണാം. സുരേഷ് ​ഗോപിക്ക് പുറമെ ചടങ്ങിലെ മറ്റൊരു അതിഥി ദിലീപായിരുന്നു. നവ്യ​ ആ​ഘോഷത്തിൽ ഉടനീളം ​ഗസ്റ്റായും അമ്മയായുമെല്ലാം നിറഞ്ഞ് നിന്നു.

അമ്മയെപ്പോലെ കലാവാസനയുള്ളയാളാണ് സായ്കൃഷ്ണയും. ബാന്റിൽ മാത്രമല്ല ചില പരിപാടികളും ആനുവൽ ഡെയുടെ ഭാ​ഗമായി സായ്കൃഷ്ണ അവതരിപ്പിച്ചിരുന്നു. സെലിബ്രിറ്റി തിരക്കുകൾക്കിടയിലും മകന്റെ കാര്യങ്ങളും അവന്റെ പഠനവുമെല്ലാം നവ്യ ശ്രദ്ധിക്കാറുണ്ട്. ഇടയ്ക്ക് നവ്യയാണ് മകനെ സ്കൂളിൽ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതും. അമ്മ-മകൻ എന്നതിലുപരി അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.