സമ്മാനം സ്വീകരിക്കാന്‍ അനുജന്‍, തുറക്കാനാവുന്നില്ലെന്ന് നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടി വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഡാന്‍സും മറ്റുമായി തിരക്കിലായിരുന്ന താരം അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു. താരം അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കവെയാണ് കോവിഡും ലോക്ക്ഡൗണുമൊക്കെ നിലവില്‍ വന്നത്. സോഷ്യല്‍ മീഡിയകളിലും നടി സജീവമാണ്. ഇപ്പോള്‍ രക്ഷബന്ധന്‍ ദിനത്തില്‍ നടി നവ്യ നായര്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിന് മറുപടിയായി അനിയന്റെ കമന്റുമാണ് വൈറല്‍ ആകുന്നത്.

‘രക്ഷാബന്ധന്‍ ദിനത്തില്‍ ഞാനും അനിയനും. രാഖി ഇല്ലാത്തതിനാല്‍ നോ രക്ഷ എന്ന് ബ്രദര്‍ അറിയിച്ചതിനാല്‍ ഈ പിക് രാഖി ആയി സ്വീകരിച്ചു എന്റെ റിട്ടേണ്‍ ഗിഫ്റ്റ് പ്രതീക്ഷിക്കുന്നു. ഹായ് എന്തു നല്ല ആചാരങ്ങള്‍.’ എന്ന് സഹോദരന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട നവ്യ നായര്‍ കുറിച്ചു.

പിന്നാലെ സഹാദരന്‍ രാഹുലിന്റെ മറുപടി കമന്റും എത്തി. ‘അടിപൊളി. ലവ് യൂ ചേച്ചി; ദയവായി ഈ സമ്മാനം സ്വീകരിക്കുക, സമ്മാനം തുറന്നുനോക്കി ഇഷ്ടപ്പെട്ടെങ്കില്‍ അറിയിക്കുമല്ലോ?’, ഗിഫ്റ്റ് ഇമോജി പങ്കുവെച്ചുകൊണ്ട് രാഹുല്‍ ചോദിച്ചു. ഇതിനും നവ്യ മറുപടി നല്‍കി. ഗിഫ്റ്റ് അത്ര ഇഷ്ടപ്പെട്ടില്ലെന്നും തുറക്കാന്‍ സാധിക്കുന്നില്ലെന്നും ആയിരുന്നു നടിയുടെ മറുപടി.

ആലപ്പുഴയിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് നവ്യ ഇപ്പോള്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രത്യക്ഷപ്പെടാറുണ്ട്. അതിനിടെ നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്.