മോഹൻലാൽ മട്ടൻ സ്റ്റൂ ഉണ്ടാക്കി, പഠിപ്പിച്ചത് എം.ജി ശ്രീകുമാർ, ഇപ്പോൾ ഇതാ കറിവേപ്പില ചിക്കനും

താര രാജാവ് മോഹൻലാലിന്റെ ഇപ്പോഴത്തേ വിനോദം ഓരോ ദിവസവും ഓരോ വിഭവങ്ങൾ സ്വയം പാചകം ചെയ്യുക എന്നതാണ്‌. അടുത്തയിടെ മോഹൻലാൽ നടത്തിയ ബസ്റ്റ് കുക്കിങ്ങ് മട്ടൻ സ്റ്റൂ ആണ്‌. മോഹൻലാലിനെ ഇത് പഠിപ്പിച്ച് കൊടുത്തത് ആരെന്നറിയേണ്ടേ.ഗായകൻ എം.ജി ശ്രീകുമാർ. ശ്രീകുട്ടൻ മട്ടൻ സ്റ്റൂ സ്വന്തമായി ഉണ്ടാക്കി അത് യു.ടുബിൽ ഇട്ടു.

ആ വീഡിയോ കണ്ട് അതു പോലെ മോഹൻലാലും ഉണ്ടാക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ വലിയ ഒരു അനുഭവം ആണ്‌ മോഹൻലാൽ എന്റെ പാചകം വിദ്യ പരീക്ഷിച്ച് നോക്കിയത് എന്ന് എം.ജി ശ്രീകുമാർ . അടുത്ത കുക്കിംഗ്‌ കൂടെ ലാലാലേട്ടനെയും കുട്ടണേ.എന്ന ആരാധകരുടെ  കമന്റുകൾ 

ഇപ്പോൾ നമുക്ക് കേട്ട് കേൾവി ഇല്ലാത്ത ഒരു പുതിയ ഐറ്റവുമായാണ്‌ എം.ജി ശ്രീകുമാർ വരുന്നത്. കറിവേപ്പില ചിക്കൻ. കറിവേപ്പില ധാരാളം ഉപയോഗിച്ചൊരു ചിക്കൻ കറി. ഇത് കണ്ടാൽ കുട്ടികൾ വിടില്ലെന്നും കിഡ്സ് കോർണ്ണർ എന്നും ഇതിനേ വിളിക്കാം എന്നും അദ്ദേഹം പറയുന്നു. കുറച്ച് ചിക്കനും ധാരാളം കറിവേപ്പിലയും. ആരോഗ്യത്തിനു ഏറ്റവും നല്ല ഒരു ഹെർബ് ആണ്‌ കറിവേപ്പില

വെറും 20 മിനുട്ട് കൊണ്ട് ഉണ്ടാക്കാവുന്ന കറിയാണിത് എന്നും പാചക വീഡിയോ പുറത്തിറക്കി എം.ജി ശ്രീകുമാർ പറയുന്നു. ചിക്കനേക്കാൾ കൂടുതൽ ഈ കറിയുടെ മെയിൽ ഇൻ ഗ്രേഡിയന്റ് കറിവേപ്പിലയാണ്‌ എന്നത് തന്നെയാണ്‌ ഈ കറിയേ വ്യത്യസ്ഥമാക്കുന്നത്. പാചകത്തിനിടെ ആരാധകർക്കാർക്കായി  പാട്ടുകയും ചെയ്തു  എം ജി ശ്രീകുമാർ . താര പരിവേഷം ഒന്നും ഇല്ലാതെ എം.ജി ശ്രീകുമാറിനെ അടുക്കളയിൽ കാണുമ്പോൾ ആരാധകർ പോലും അമ്പരന്നു. അടുക്കള ഭാര്യയുടെ മാത്രമല്ല ഭർത്താവിനും അവിടെ പലതും ചെയ്യാൻ ഉണ്ട് എന്നു കൂടി ഈ സന്ദേശം ഒരു പാഠം ആകുന്നു. ഇക്കുറി ഭാര്യ ലേഖാ ശ്രീകുമാർ ആയിരുന്നു ക്യാമറ ചെയ്തത് എന്നതും ശ്രദ്ധേയം.കഴിഞ്ഞ തവണ രേഖയുടെ മാപിഴ പുളിശേരി ആയിരുന്നു. അന്ന് ക്യാമറമാൻ ശ്രീകുട്ടൻ ആയിരുന്നു.

ആരാധകർ ആശംസയും അഭിനന്ദനവും പ്രിയ താരത്തിനു നല്കി.ചില പ്രതികരണങ്ങളിലേക്ക്.ചേട്ടന്റെ വെറൈറ്റി പാട്ടുകൾ പോലെ വെറൈറ്റി കുക്കിങ്ങും ഗംഭീരം.എംജി സാർ അങ്ങേക്ക് നല്ലൊരു മനോഹരമായ ഗാർഡൻ ഉണ്ടല്ലോ വീട്ടിൽ. ഇടക്ക് കുക്കിംഗ് വിഡിയോ അവിടെ വെച്ച് കൂടി ഷൂട്ട്‌ ചെയ്യതാൽ മനോഹരമായിരിക്കും.ശ്രീയേട്ടന്റെ shirt Super. അതുപോലെ തന്നെ കറിവേപ്പില ചിക്കനും. കൊതിയാവുന്നു…

ഇത് നാളെത്തന്നെയുണ്ടാക്കും.എന്തൊരു നല്ല charecter. ജീവിതത്തിൽ ഇനിയും ഉയരട്ടെ.ഇനി ചേച്ചി എഡിറ്റിംഗ് കൂടി പഠിക്കണം. അപ്പോൾ നിങ്ങൾ രണ്ട് പേരും മാത്രം മതി കംപ്ലീറ്റ് വ്ലോഗ് ചെയ്യാൻ.അണ്ണാ കഴിച്ചു കാണിക്കാഞ്ഞത് മോശമായിപോയി.സർ ഒരുസകലകലാ വല്ലഭൻ തന്നെയാണല്ലോ.nice recipe