മെറിന്റെ മരണ മൊഴി, ഡിവോഴ്സിനു ശ്രമിച്ചത് കൊലക്ക് കാരണം, ആശുപത്രിക്ക് പുറത്ത് ഭർത്താവ് കാത്ത് നിന്നു

കോറല്‍ സ്പ്രിങ്‌സ്: അമേരിക്കയിലെ മയാമിയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ച സംഭവം ഏവരെയും ഞെട്ടിച്ചിരുന്നതാണ്. മലയാളി നഴ്‌സായ മെറിന്‍ ജോയി(28)യെ ഭര്‍ത്താവ് ഫലിപ് മാത്യു എന്ന നെവിന്‍ അതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മെറിനെ കൊലപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തോടെയാണ് നെവിന്‍ ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിക്കു പുറത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാത്തു നിന്നത്.

ഇപ്പോൾ കേസിൽ നിർണ്ണായകമായ വഴിതിരിവ് മെറിൻ അവസാന നിമിഷങ്ങളിൽ ആംബുലൻസിൽ വയ്ച്ച് നല്കിയ മരണമൊഴിയാണ്‌. ഇത് പോലീസ് ശേഖരിച്ചു. കൊലയാളിയേ തിരിച്ചറിയാനും കൃത്യം തെളിയിക്കാനും കൊലയിലേക്ക് നയിച്ച കാരണവും എല്ലാം മരണ മൊഴിയിൽ ഉണ്ട് എന്നാണ്‌ പറയുന്നത്.

മെറിനെ കൊലപ്പെടുത്തണം എന്ന് നിശ്ചയിച്ച് ഉറപ്പിച്ച ശേഷമായിരുന്നു നെവിന്‍ എത്തിയത്. 45 മിനിറ്റൊളം നെവിന്‍ ഇവിടെ മെറിനായി കാത്ത് നില്‍ക്കുകയായിരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മാത്രമല്ല മെറിന്‍ മരിക്കും മുമ്പ് ആംബുലന്‍സില്‍ വെച്ച് നല്‍കിയ മൊഴി പോലീസ് ചിത്രീകരിക്കുകയും ചെയ്തു. മെറിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ദൃക്‌സാക്ഷിയെ ഫിലിപ് ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറയുന്നു.

നെവിനെ ഈ ക്രൂരതയ്ക്ക് ചൊടിപ്പിച്ചത് മെറിന്‍ വിവാഹ മോചനത്തിന് ശ്രമിച്ചതാണ്. കുഞ്ഞിനെ ചൊല്ലിയുള്ള തര്‍ക്കവും ഇതിന് കാരണമായി. കോടതി നെവിന് ജാമ്യം നിഷേധിച്ചു. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ തന്നെ ആക്രമിച്ചത് നെവിന്‍ ആണെന്ന് മെറിന്‍ പോലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴി പോലീസ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

മെറിന്‍ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ അവിടെ കാത്തു നിന്ന നെവിന്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. 17 പ്രാവശ്യം മെറിനെ നെവിന്‍ കുത്തി. മെറിന്റെ അലറിക്കരച്ചില്‍ കേട്ട് സഹപ്രവവര്‍ത്തകര്‍ ഓടിയെത്തിയെങ്കിലും കത്തി വീശി നെവിന്‍ അവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മെറിന്റെ ദേഹത്തിലൂടെ കാര്‍ കയറ്റി നെവിന്‍ കടന്നു കളഞ്ഞു. ഇതിനിടെ മെറിന്റെ സഹപ്രവര്‍ത്തകര്‍ നെവിന്റെ വാഹനത്തിന്റെ നമ്പര്‍പ്ലെയ്റ്റിന്റെ ചിത്രമെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.

എമര്‍ജന്‍സി റൂമിനു തൊട്ടടുത്താണ് മെറിന്‍ കുത്തേറ്റു വീണതെങ്കിലും പരുക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു. ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയിലെ മെറിന്റെ അവസാന ദിവസമായിരുന്നു അത്. അവസാന ഡ്യൂട്ടി കഴിഞ്ഞ് സഹപ്രവര്‍ത്തകോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോകാന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് മെറിന്‍ അപ്രതീക്ഷിതമായി ആക്രമിക്കപ്പെട്ടത്. അക്രമത്തിന് ശേഷം രക്ഷപ്പെട്ട നെവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ മുതൽ ഫിലിപ്പ് മാത്യു മെറിനേ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. അവധിക്ക് നാട്ടിൽ പോയപ്പോൾ മെറിന്റെ വീട്ടുകാരുടെ മുന്നിലിട്ട് ഉപദ്രവിച്ചു. തനിക്ക് അമേരിക്കയിൽ ചെന്നിട്ട് നല്ല ജോലി കിട്ടാതിരിക്കുകയും മെറിൻ ഉയർന്ന വേതനത്തിൽ ജോലി ചെയ്യുന്നതും ഇയാളേ അസ്വസ്ഥമാക്കിയിരുന്നു. മെറിനു മുന്നിൽ കീഴടങ്ങി ജീവിക്കില്ല എന്നും പലപ്പോഴും ഭർത്താവ് പറഞ്ഞിരുന്നു.

സ്വന്തമായ തൊഴിൽ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതും ഭാര്യ തന്നെക്കാൾ ഉയരത്തിൽ എത്തിയതും കൊലപാതകിയേ പ്രകോപിപ്പിച്ചു. കൂടാതെ മെറിൻ വിവാഹ മോചനത്തിനു നീക്കം നടത്തിയപ്പോൾ വിവാഹ മോചനത്തിനു മുമ്പേ മെറിനേ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. താൻ ജീവിതത്തിൽ ഇല്ലാതെ അവൾ ജീവിക്കില്ല എന്ന് ഇയാൾ പല സുഹൃത്തുക്കളോടും പറഞ്ഞുവത്രേ.