സുന്ദരിയായ രേഷ്മയാണ് പ്രശ്‌നം, സഖാക്കള്‍ക്ക് ചിന്തിക്കുവാന്‍ പോലും കഴിയുന്നില്ല

കണ്ണൂര്‍ പിണറായിയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലചെയ്ത കേസിലെ പ്രതിക്ക് ഒളിവില്‍ കഴിയാന്‍ വീടു വിട്ടു നല്‍കിയ അധ്യാപികയ്ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. സിപിഎം പ്രവര്‍ത്തകനായ പുന്നോലി ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിജില്‍ ദാസിനെ ഒളിവില്‍ കഴിയാന്‍ വീട് നല്‍കിയതിന് രേഷ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണവും കടുത്തത്. ഇപ്പോള്‍ രേഷ്മയ്ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തെ പരിഹസിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍.

കൊലക്കേസ് പ്രതിക്ക് താമസ സൗകര്യം കൊടുത്ത രേഷ്മ എന്ന അധ്യാപിക സുന്ദരിയായതാണ് അവര്‍ക്ക് നേരെയുള്ള അശ്ളീല ചുവയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പരിഹസിച്ചു. മുമ്ബ് ആത്മഹത്യ ചെയ്ത വ്യവസായി ആന്തൂര്‍ സാജന്റെ ഭാര്യയുടെ നേരെയും ഇവര്‍ ഇതേ ആയുധമെടുത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: പിണറായി എന്നൊരു ഗ്രാമം, പാര്‍ട്ടിയുടെ ഗ്രാമമാണ്, നമ്മുടെ മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമം…! രേഷ്മ എന്നൊരു ടീച്ചര്‍ ( ആള് കാണാന്‍ സുന്ദരിയാണ് ). അപ്പോള്‍ ഒരു കൊലയാളിയെ അവരുടെ വീട്ടില്‍ ഒളിപ്പിച്ചു, ഈ പ്രതിയുടെ ഭാര്യ രേഷ്മ ടീച്ചറുടെ ചെറുപ്പം മുതലേ ഉള്ള സുഹൃത്താണ്…! പക്ഷേ ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ വളരെ രസകരമാണ്. സഖാവിനെ കൊന്ന കൊലയാളി, കൊലയാളികള്‍ ഇവരെയൊക്കെ വിസ്മരിച്ചു…!

ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ‘രേഷ്മയാണ്’. സഖാക്കള്‍ വൃത്തികെട്ട അപവാദങ്ങള്‍ ഓരോന്നായി പറഞ്ഞു ഉണ്ടാക്കുന്നു. ആന്തൂര്‍ സാജന്റെ ഭാര്യക്കെതിരെ ഉപയോഗിച്ചത് അതിനേക്കാളും മോശമായി…! ഇവിടെ എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചത്, സുന്ദരിയായ രേഷ്മയാണ് പ്രശ്‌നം.

Frustrated സഖാക്കള്‍ക്ക് ചിന്തിക്കുവാന്‍ പോലും കഴിയുന്നില്ല, മുന്‍കാല എസ്എഫ്ഐ സുന്ദരി സഖാവ് എന്തിന് ഒരു ആര്‍എസ്എസുകാരനെ ഒളിപ്പിച്ച് താമസിപ്പിച്ചു. (ശരണം അയ്യപ്പാ). ബഹുമാനപ്പെട്ട, പ്രിയപ്പെട്ട സഖാക്കളെ… ഓര്‍മ്മ ഇരിക്കണം, നിങ്ങളുടെ മൂത്ത ചീര്‍ത്ത സഖാക്കളുടെ ഒളിവിലെ ഓര്‍മ്മകള്‍.