നീ ജനിച്ച ദിനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം,അമ്മയെപ്പോലെ തന്നെ മകളും സുന്ദരിയാണെന്ന് ആരാധകർ

ദിലീപ്,ഹരിശ്രീ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി താഹ സംവിധാനം ചെയ്ത പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിത്യാ ദാസ്.2001ൽ പുറത്തിറങ്ങിയ ചിത്രം ഡ്യൂപ്പർ ഹിറ്റായതോടെ താരത്തിന്റെ മൂല്യം ചലച്ചിത്ര മേഖലയിൽ ഉയർന്നിരുന്നു.ദിലീപ്-ഹരിശ്രീ അശോകൻ കൂട്ടുക്കെട്ടിന്റെ കോമഡി രംഗങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ നിത്യയ്ക്കായതാണ് സിനിമയുടെ വിജയത്തിന്റെ ഒരു കാരണം.പിന്നീടങ്ങോട്ട് കണ്മഷി,സൂര്യ കിരീടം,ബാലേട്ടൻ തുടങ്ങി ചുരുക്കം ചില സിനിമകളുടെ ഭാഗമായിരുന്നു നിത്യ.2007ലാണ് നിത്യ അവസാനമായി സിനിമയിൽ അഭിനയിച്ചത്

ശേഷം,ചില സീരിയലുകളിൽ സജീവമായിരുന്ന നിത്യ മകൻറെ ജനനത്തോടെ ആ മേഖലയും വിട്ടു.2018ലായിരുന്നു മകൻ നമൻ സിംഗ് ജംവാളിൻറെ ജനനം.സിനിമാ സീരിയൽ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയകളിലെ സ്ഥിര സാന്നിധ്യമാണ് നിത്യഫ്ലൈറ്റ് സ്റ്റുവർട്ടും കാശ്മീർ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭർത്താവ്.വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും 2007ജൂൺ 17നാണ് വിവാഹിതരായത്.കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്.മകൾ നൈന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.കഴിഞ്ഞ ദിവസം മകളുടെ ജന്മദിനമായിരുന്നു

നീ ജനിച്ച ദിനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം ഹാപ്പി ബർത്ത് ഡേ നൂനുവെന്നായിരുന്നു താരം കുറിച്ചത്.അമ്മയുടേയും മക്കളുടേയും ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.നിരവധി പേരാണ് താരപുത്രിക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.ഇടയ്ക്ക് ടിക് ടോക് വീഡിയോയിലൂടെയും നൂനുവിനെ നിത്യദാസ് പരിചയപ്പെടുത്തിയിരുന്നു.അമ്മയെപ്പോലെ മകളും ഭാവിയിൽ അഭിനേത്രിയാവുമെന്നായിരുന്നു ആരാധകർ പറഞ്ഞത്