കല്യാണത്തിന് മുടി വെട്ടിയിട്ടു വരാൻ ശ്രീകുമാറിനോട് പറഞ്ഞു,കല്യാണത്തിന്റെ അന്ന് അവന്റെ മുടി കണ്ടു ഞെട്ടിപ്പോയി

അടുത്തിടെയായിരുന്നു സ്‌നേഹയും ശ്രീകുമാറും വിവാഹിതരായത്.മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകർത്തുകയാണ് ഇരുവരും.കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ് ജീവിതമെന്ന് സ്‌നേഹ നേരത്തെ പറഞ്ഞിരുന്നു.കഴിഞ്ഞ ഡിസംബർ 11നായിരുന്നു ചലച്ചിത്ര-ടെലിവിഷൻ താരങ്ങളായ സ്‌നേഹ ശ്രീകുമാറിന്റെയും എസ് പി ശ്രീകുമാറിന്റെയും വിവാഹം.സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച്‌ പ്രേക്ഷകരിൽ എത്തിക്കുന്ന ടെലിവിഷൻ പരിപാടിയായ മറിമായത്തിലെ ലോലിതൻ,മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരുംമറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാർ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സ്‌നേഹയെന്ന പേരിനൊപ്പം ചേർന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും.മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകർ നൽകിയത്.സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകർക്ക് മണ്ഡുവാണ് സ്‌നേഹ.കുടുംബം പോലെയാണ് മറിമായം ടീമെന്ന് താരവും പറഞ്ഞിരുന്നു.ലോലിതനായാണ് ശ്രീകുമാർ എത്തിയത്.ഇവർ ഇരുവരും ജീവിതത്തിൽ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോൾ ആരാധകർക്കായിരുന്നു സന്തോഷം.ഇപ്പോളിതാ വിവാഹദിവസത്തെക്കുറിച്ച് തുറന്നുപറയുകയാണ് സ്നേഹ

കല്യാണത്തിന്റെ തലേന്ന് വരെ ഞങ്ങൾക്ക് ഷൂട്ട് ഉണ്ടായിരുന്നു.കല്യാണത്തിന് മുടിയൊക്കെ വെട്ടിയൊതുക്കി വന്നാൽ മതിയെന്ന് ശ്രീയോട് എന്റെ വീട്ടുകാർ പ്രത്യേകം പറഞ്ഞിരുന്നു.കല്യാണത്തിന് വന്ന ശ്രീയെ കണ്ടു ഞാൻ ഞെട്ടി,ചപ്രതലയനായി വന്നിരിക്കുന്നുആൾക്കൂട്ടത്തിന്റ ഇടക്ക് ചോദിക്കാൻ പറ്റുമോ.എല്ലാം കഴിഞ്ഞു ഞാൻ ശ്രീയോട് ചോദിച്ചു നീ എന്താ മുടിയൊന്നും വെട്ടി ഒതുക്കാഞ്ഞത്.?.അപ്പോഴാണ് ആ കോമഡി എന്നോട് പറയുന്നത്.കല്യാണ തലേന്ന് ബ്യുട്ടി പാർലറിൽ പോയി മുടിയൊക്കെ സെറ്റാക്കിയിരുന്നു.പിറ്റേന്ന് കണ്ണാടിയിൽ പോലും നോക്കാതെ ആണ് വന്നത്.അവന്റെ വിചാരം സിനിമയിലെ നായകന്മാരെ പോലെ മുടിയൊക്കെ സ്റ്റൈൽ ആയി കിടക്കുന്നു എന്നായിരുന്നു.അത് കേട്ടപ്പോൾ ചിരിക്കാതിരിക്കാനായില്ല