നുസ്രത്ത് ജഹാൻ എത്തി,രാഹുലിനു ഉറക്കമില്ലാ ദിനങ്ങൾ- വൻ സ്വീകരണം

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് നുസ്രത്ത് ജഹാൻ കേരളത്തിൽ എത്തി. തിരുവനന്തപുര വിമാനത്താവളത്തിൽ എത്തി പ്രവർത്തകർ ചേർന്ന് സ്വീകരണം നൽകി.

ഇന്ത്യയുടെ പ്രിൻസിനെതിരെ മത്സരിക്കാനുള്ള ശക്തിയുണ്ടോ എന്ന് ചോദിച്ചവരോട്, മനുഷ്യനെ അറിയണമെങ്കിൽ മനുഷ്യന്റെ പ്രയാസങ്ങൾ അറിയുന്ന ഒരു എംപിയാണ് ആവശ്യം. വയനാട് ട്രൈബൽസിന്റെ ഒരു സമരം നടക്കുന്ന 300 ൽ അധികം ദിവസങ്ങളായി അതുപോലും തിരിഞ്ഞുനോക്കാൻ പറ്റാതെ കോടതിയിൽ ഒരു കേസിനു പോലും രാഹുൽ ഗാന്ധിക്ക് എത്താൻ പറ്റിയിട്ടില്ല.

അതുപോലെ ട്രൈബൽസിന്റെ ഇടയിലുള്ള വിദ്യാഭ്യാസം പുരോഗതി, വുമൺ എംപവർമന്റെ, ഫ്രീഡം ഒക്കെ പറയുമ്പോൾ അതിലൊന്നും ഒന്നും ചെയ്യാൻ കഴിയാത്ത എംപി വേണോ എന്ന് ജനങ്ങൾ തീരുമാനിക്കണം. പ്രാധനമന്ത്രി പദവിയിലേക്കുള്ള മത്സരാർത്ഥിയെന്ന് പ്രതിപക്ഷം പറയുന്ന രാഹുൽ വയനാട്ടിലെപോലും പ്രധാന മന്ത്രി ആയിട്ടില്ലായെന്ന് നുസ്രത്ത് ജഹാൻ. ഒരു എം പി എന്ന നിലയിൽ ഒരുപാട് പവർ ഉണ്ട്. എന്നാൽ ഒരു അം​ഗനവാടിപോലും നിർമ്മിച്ചിട്ടില്ല.