അംഗീകാരമല്ല അനുഗ്രഹമാണ്‌, പത്മശ്രീയേ വിമർശിക്കുന്നവരോട് തമ്പുരാട്ടിമാർ

കവടിയാർ കൊട്ടാരത്തിൽ എത്തിയ നാദരൂപണി അധ്യാത്മിക സമിതിയുടെ അംഗങ്ങളുടെ ആദരവ് സ്വീകരിച്ചതിനു ശേഷം തമ്പുരാട്ടിമാരുടെ നന്ദി പ്രകടനം. വളരെ നല്ല രീതിയിൽ അവരെ സ്വീകരിക്കുകയും അതുപോലെതന്നെ അവർ നൽകിയ ആദരവിന് നന്ദി പറയുകയും ചെയ്തു. പത്മശ്രീ ലഭിച്ചതിൽ ഉണ്ടായ വിമർശനങ്ങളിൽ ഒന്നും തളരുന്നില്ല , വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്ന നിലപാടുമാണ് തമ്പുരാട്ടിമാർ സ്വീകരിച്ചത് .

ഓരോ ഹിന്ദുവും, അവരുടെ ധർമ്മങ്ങൾ മുറുകെപിടിച്ച് ജീവിക്കുക. യാതൊരു കാര്യമില്ലാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ നമ്മുടെ വിശ്വാസങ്ങളേയും, ധർമ്മത്തേയും പരിപാലിക്കുക.ആദരിക്കലല്ല, ശരിക്കും ഇതൊരു അനു​ഗ്രഹമാണെന്നും തമ്പുരാട്ടിമാർ പറയുന്നു.

അംഗീകാരങ്ങൾ വരുമ്പോൾ അതിൻറെ കൂടെ വരുന്ന അനു​ഗ്രഹങ്ങൾ. രാത്രിയും പകലും എന്നുള്ള പോലെ സാധാരണ ജീവിതത്തിൽ ഇരിക്കുമ്പോൾ ഒരു പരിധിക്ക് അപ്പുറം നമുക്ക് ചിലപ്പോൾ ചിന്തിക്കാൻ സാധിക്കും. തകർക്കാൻ നിരവധി ആളുകളുണാടാകും, പിടിച്ചു നില്ക്കാൻ ഈശ്വരാനു​ഗ്രഹം ഉണ്ടായാൽ മതി. ജയ ജയം പത്മനാഭ എന്ന മഹാമന്ത്രമാണ് തനിക്ക് എല്ലാ കരുത്തും നല്കുന്നതെന്നും അശ്വതി തിരുന്നാൾ ​ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പറഞ്ഞു.