അറുപത്തിയൊന്നുകാരനൊപ്പം മരുമകൾ ഒളിച്ചോടിയത് കുടുംബകലഹം മൂലം

കഴിഞ്ഞ ദിവസം പയ്യന്നൂരിൽ നിന്നും പുറത്തുവന്നത് ഒരു വിത്യസ്തതരം ഒളിച്ചോട്ടത്തിന്റെ വാർത്തയായിയരുന്നു. 61കാരൻ മകന്റെ ഭാര്യയുമായി നാടുവിട്ടെന്ന വാർത്ത സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിരുന്നു. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിലെ അറുപത്തിയൊന്നുകാരനായ വിൻസെന്റാണ്‌ 33 കാരിയായ മകന്റെ ഭാര്യ റാണിയുമായി നാടുവിട്ടത്. രണ്ട് മക്കളുള്ള റാണി ഏഴു വയസ്സുകാരനെയും കൂടെക്കൂട്ടി.

വിൻസെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. പയ്യന്നൂർ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട് പ്രിൻ സിപ്പൾ എസ്‌ഐ പി ബാബു മോൻ പയ്യന്നൂർ പൊലീസിന്റെ സഹായത്തോടെ നഗരത്തിലെ ലോഡ്ജുകളിലും മറ്റും പരിശോധന നടത്തിയെങ്കിലുഫലമുണ്ടായില്ല.

ഇവർ പിന്നീട് ബാംഗ്ലൂരിലേക്ക് കടന്നുവെന്ന നി​ഗമനത്തിലാണ് പോലീസ്. ഇരുവരുടെയും മൊബെൽ ഫോൺ സ്വിച്ച് ഓഫാണ്. പോലിസ് ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസ് സംഘം ബാംഗ്ലൂർ ഉൾപ്പെടെ കർണാടകയിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ തുടരുകയാണ്. കുടുംബ കലഹമാണ് ഇവരുടെ ഒളിച്ചോട്ടത്തിനു പിന്നിലെന്നാണ് പോലിസ് പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ നിന്നും പിണങ്ങിപ്പോയ റാണി ഇളയ കുഞ്ഞിനെയും കൂട്ടിയാണ് സ്വന്തം നാടായ എരുമേലിയിലേക്ക് പോയത്. എന്നാൽ പ്രിൻസ് ഇവരെ തിരിച്ചുവിളിക്കാൻ തയ്യാറായില്ലായിരുന്നു. അതേത്തുടർന്നാണ് വിൻസന്റ് ഇവരെ വിളിക്കാൻ വാഹനമയക്കുകയും പിന്നീട് നാടുവിടുകയും ചെയ്യുന്നത്.

പത്തനംതിട്ട എരുമേലി സ്വദേശിയായ റാണി സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യവെയാണ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ പ്രിൻസുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത്.