സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണര്‍; ഈ യുദ്ധത്തില്‍ പിണറായി അമ്പേ തോല്‍ക്കും

ഈ യുദ്ധത്തിൽ പിണറായി വിജയൻ പരാജയപ്പെടും എന്ന് നിയമ വിദഗ്ദർ. ഗവർൺനറോളം വരില്ല മുഖ്യമന്ത്രി. ഗവർണ്ണറുമായി നടത്തുന്ന അധികാര തർക്കത്തിലും വിവാദത്തിലും ഒരു പക്ഷേ പിണറായി വിജയനു ഇരിക്കുന്ന കസേര തന്നെ പോകും. ലാവലിൻ കേസ് വന്നാൽ ഗവർണ്ണർ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്കും. അങ്ങിനെ വന്നാലും പിണറായി ജയിലിൽ ആകും. ലോകായുക്തയേ ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് കാരണം പിണറായി വിജയനെതിരേ പ്രളയ ഫണ്ട് മുക്കിയ 4 കേസുകൾ ഉണ്ട്. ലോകായുക്ത ഇതിൽ തീരുമാനം എടുത്താലും പിണറായി വിജയന്റെ നില പരുങ്ങലിൽ ആകും..ഗവർണ്ണറും പിണറായി സർക്കാരും തമ്മിലുള്ള വിഷയത്തിൽ പിണറായി വിജയൻ വലിയ അപകടത്തിലാണ്‌. ഇത് മായി ബന്ധപ്പെട്ട് അഡ്വ വിൻസ് മാത്യു പറയുന്നു.

അദ്ദേഹത്തിന്റെ പ്രതികരണം

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം നടക്കുമ്പോള്‍ ഓര്‍ക്കേണ്ടത് ഗവര്‍ണറാണ് സംസ്ഥാനത്തിന്റെ ഭരണഘടനാ തലവന്‍. അല്ലാതെ മുഖ്യമന്ത്രി അല്ല. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് നാല് അധികാരങ്ങള്‍ ഉപയോഗപ്പെടുത്താം. അതിലൊന്നാമതായി ഗവര്‍ണര്‍ക്ക് ഈ ബില്ലുകള്‍ ഒപ്പിടാതെ രാഷ്ട്രപതിയുടെ ശിപാര്‍ഷക്കായി അയക്കാവുന്നതാണ് എന്നത് വലിയൊരു വസ്തുതയാണ്. ഇക്കാര്യത്തില്‍ രാഷ്ട്രപതി സ്വമേധയാ തീരുമാനമെടുക്കണമെന്നില്ല. രാഷ്ട്രപതി ഈ ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ ആഭ്യന്തര മന്ത്രാലയത്തിനോ ഉപദേശത്തിനായി അയക്കാവുന്നതാണ്.

അന്തിമാമായി കേന്ദ്രസര്‍ക്കാരായിരിക്കും ഇതില്‍ തീരുമാനമെടുക്കുക. അത്‌കൊണ്ട് തന്നേ പിണറായി വിജയന് ഇക്കാര്യത്തില്‍ പരാജയമായിരിക്കും ഉണ്ടാവുക. ഇത്തരത്തില്‍ ബില്ലുകള്‍ ഇറക്കുമ്പോള്‍ ഇത്തരം നിയമവസ്തുത പോലും അറിയാത്ത സര്‍ക്കാരാണോ പിണറായി സര്‍ക്കാര്‍.