ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ടോക്കിയോയിലേക്ക്

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ടോക്കിയോയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യാപാര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാർ എന്നിവരുമായി മോദി കൂടികാഴ്ച നടത്തും.

ഇന്തോ പസഫിക് മേഖലയിലെ സുരക്ഷയും സാഹചര്യങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ചർച്ചക്ക് ശേഷം ടോക്കിയോയിലെ ഇന്ത്യൻ സമൂഹവുമായും സംവദിക്കും. ഇന്ത്യയിലെ വ്യാപാര മേഖലയ്ക്ക് ഉണർവേകുന്ന നിർദ്ദേശങ്ങൾ പ്രധാനമന്ത്രി കേൾക്കും.

ജപ്പാനിൽ ഏകദേശം 40 മണിക്കൂറിനുള്ളിൽ മൂന്ന് ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ അടക്കം 23 പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത്. കൊവിഡ് സാഹചര്യത്തിലെ വിപണിയും ചർച്ചാ വിഷയമാകും.