അമ്മയിൽ നിന്ന് അനുഗ്രഹം, പിന്നെ കാശി ക്ഷേത്രത്തിൽ, വരാണസിയിലും വൻ വരവേല്പ്പ്

ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കും മ്പ്ൻപ് മോദി അമ്മയേ കണ്ട് കാലുകളിൽ തൊട്ട് വന്ദിച്ചു. സോഫയിൽ ഇരുന്ന് അമ്മ മകന്റെ തലയിൽ ഇരു കൈകളും വയ്ച്ച് അനുഗ്രഹിച്ചു.

അമ്മയുടെ അനുഗ്രഹവും വാങ്ങി നേരേ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനംനത്തിനാ എത്തി. ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തി കാശിയിൽ നിന്ന് തുടങ്ങിയ തെരഞ്ഞെടുപ്പ് യാത്ര, വിജയിച്ചെത്തിയ നരേന്ദ്രമോദിക്ക് വാരാണസിയല്‍ പ്രവര്‍ത്തകര്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കുന്നത്. രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മോദിയെ വരവേറ്റു. തുടർന്ന് ദർശനത്തിനായി റോഡ് മാർഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി. പൂജകൾ പൂർത്തിയാക്കി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തുന്ന മോദി, പാർട്ടിപ്രവർത്തകർ നൽകുന്ന സ്വീകരണത്തിന് ശേഷം വോട്ടർമാരോട് നന്ദി പറയും.

ജയിച്ച ശേഷം വോട്ടർമാർക്ക് നന്ദി പറയുകയാണ്‌ മോദിയുടെ ലക്ഷ്യം. തന്നെ ജയിപ്പിച്ച വോട്ടർമാർക്ക് മോദി നന്ദി പറഞ്ഞ് ഒന്നിലധികം മീറ്റീങ്ങുകളിൽ പങ്കെടുത്ത ശേഷമായിരിക്കും ദില്ലിയിലേക്ക് തിരിക്കുക. മന്ത്രി സഭയുടെ ഏകദേശ ചിത്രവും രൂപവും 29ഓടെ പുറത്ത് വരും. തിരക്കിട്ട ചർച്ചകളാണ്‌ അമിത് ഷാ ദില്ലിയിൽ നടത്തുന്നത്. കേളത്തിൽ നിന്നും ഈ ഘട്ടത്തിൽ ആരും മന്ത്രി സഭയിൽ ഉണ്ടാക്കില്ല എന്നും അറിയുന്നു