ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ലഹരി കടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്. മയക്കുമരുന്ന് കസില്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും എംഡിഎംഎ കടത്തിയ യുവാവ് പോലീസ് പിടിയില്‍. താമരശേരി സ്വദേശി നംഷീദ് ആണ് എംഡിഎംഎയുമായി പിടിയിലായത്. ഇയാളില്‍ നിന്നും 12 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും പിടിച്ചു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടിച്ചത്.

ഇയാള്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പോലീസ് പറയുന്നു. ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് ഇയാള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഏഴ് ഗ്രാം എംഡിഎംഎയുമായി ഇയാളെ പോലീസ് പിടികൂടിയിരുന്നു. ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് മയക്കുമരുന്ന് വില്‍പ്പന.