കോവിഡ് പരിശോധനാ ഫലം നെ​ഗറ്റാവ്, ക്വാറന്റൈൻ പൂർത്തിയാക്കും- പൃഥ്വിരാജ്

അടുത്തിടെയാണ് പൃഥ്വിരാജും സംഘവും ആടുജീവിതം ചിത്രീകരണം പുർത്തിയാക്കി ജോർദാനിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്. പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെടെ 58 പേരാണ് കേരളത്തിലെത്തിയത്. ആദ്യഘട്ട ഇൻസ്റ്റിറ്റ‌്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയതിന് പിന്നാലെ വീട്ടിലേക്ക് പോയ താരം കോവിഡ് പരിശോധന ഫലം പുറത്ത് വിട്ടു. നവമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു, ഫലം നെഗറ്റീവാണ്. എന്നിരുന്നാലും ക്വാറന്റെയിൽ കാലാവധി പൂർത്തിയാക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. തന്റെ കോവിഡ് പരിശോധനാ ഫലവും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ​ ആഴ്ചയിലെ ക്വാറന്റൈൻ. ജോർദാനിൽ നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജും സംഘവും ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലേക്ക് മാറിയത്. ‌

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോർദ്ദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെടുന്ന സംഘം കഴിഞ്ഞ മെയ് 22 നാണ് കേരളത്തിൽ തിരിച്ചെത്തിയത്. മാർച്ച് മാസത്തിലായിരുന്നു ആടൂജീവിതം ഷൂട്ടിങ്ങിനായി പൃഥ്വിരാജും സംഘവും ജോർദ്ദാനിലേക്ക് പോയത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോവിഡ് വ്യാപനം ഉയർന്നത്. ഇത് ഷൂട്ടിംഗ് നിർത്തിവെക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു. ജോർദ്ദാനിലെ അധികൃതരായിരുന്നു ഷൂട്ട് നിർത്തിവെച്ച് നാട്ടിലേക്ക് മടങ്ങാനായി ഇവരോട് ആവശ്യപ്പെട്ടത്.