ലക്ഷണങ്ങളൊന്നുമില്ലായിരുന്നു,ബുദ്ധിമുട്ടുകളും തോന്നിയിരുന്നില്ല,ഐസലേഷനിലാണെന്ന് പൃഥ്വിരാജ്

കൊച്ചി:നടൻ പൃഥ്വിരാജ് സുകുമാരന് കോവിഡ് സ്ഥിതീകരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പൃഥ്വിരാജിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത നിലയിലാണ്.കോവിഡ് പോസിറ്റീവ് ആയെന്ന വിവരം പൃഥ്വിരാജ് ഫേസ്ബുക് പേജിൽ സ്ഥിരീകരിച്ചിട്ടുമുണ്ട്ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.സിനിമയുടെ സംവിധായകനായ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു

കോർട്ട് റൂം ഷൂട്ട് കഴിഞ്ഞതിന്റെ അവസാനദിവസം വീണ്ടും ഞങ്ങൾ ടെസ്റ്റ് നടത്തി.നിർഭാഗ്യവശാൽ,ടെസ്റ്റ് പോസിറ്റീവ് ആവുകയും ഞാൻ ഐസലേഷനിൽ പ്രവേശിച്ചിരിക്കുകയുമാണ്.ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല,മറ്റ് ബുദ്ധിമുട്ടുകളൊന്നും തോന്നിയിരുന്നില്ലെന്നും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്.താനുമായി ഇടപഴകിയവരും ഐസലേഷനിൽ പ്രവേശിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും താര്യം വ്യക്തമാക്കിയിട്ടുണ്ട്.സുപ്രിയ മേനോനും പൃഥ്വിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.സഹപ്രവര്‍ത്തകരും പ്രേക്ഷകരുമൊക്കെയായി നിരവധി പേരാണ് പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.പെട്ടെന്ന് തന്നെ നോര്‍മ്മലാവട്ടെയെന്നായിരുന്നു എ്ല്ലാവരും പറഞ്ഞത്.സിജു വില്‍സണ്‍,ലെന,അശ്വതി ശ്രീകാന്ത്,ഷിയാസ് കരീം,ആര്‍ജെ മിഥുന്‍,ശൃന്ദ,സഞ്ജു ശിവറാം,ഹോമന്ദ് മേനോന്‍ തുടങ്ങിയവരെല്ലാം പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിട്ടുണ്ട്.

ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ജനഗണമനയുടെ ആദ്യ ഷെഡ്യൂൾ പൃഥ്വിരാജ് പൂർത്തിയാക്കിയിരുന്നു.ഷൂട്ടിംഗ് കാലയളവിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തനിയെയായിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്. ഷെഡ്യൂൾ പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങാൻ നേരം നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് എന്ന് തിരിച്ചറിയുന്നത്.ചിത്രത്തിൻ്റെ സംവിധായകനും കോവിഡ് സ്ഥിരീകരിച്ചു.ആടുജീവിതം ഷൂട്ടിംഗ് കഴിഞ്ഞു വന്നു തങ്ങിയ ഹോട്ടലിലാണ് പൃഥ്വിരാജ്. ഇവിടെ ഐസൊലേഷനിൽ കഴിയുകയാണ് താരം

കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് ജോർദാനിലെ ആടുജീവിതം ഷൂട്ടിംഗ് സെറ്റിൽ പൃഥ്വിയും സംഘവും മാസങ്ങൾ ചിലവിട്ടിരുന്നു.തിരിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോഴും പൃഥ്വിരാജ് സ്വമേധയാ ടെസ്റ്റ് നടത്തുകയും കോവിഡ് നെഗറ്റീവ് എന്ന് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്‌തു.ഒപ്പം തിരികെ വന്ന രണ്ടു പേർക്ക് പിന്നീട് കോവിഡ് പോസിറ്റീവ് എന്ന് തെളിയുകയും ചെയ്‌തു